ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഒത്തുചേര്‍ന്നു
മുളംകുന്നത്തുകാവ്: മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാതൃകാപദ്ധതികള്‍ തങ്ങളുടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തൃശ്ശൂര്‍ ജില്ലയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരും സെക്രട്ടറിമാരും കിലയില്‍ ഒത്തുചേര്‍ന്നു.പുലാമന്തോള്‍(പാലക്കാട്), നാദാപുരം(കോഴിക്കോട്),ചെമ്പിലോട് (കണ്ണൂര്‍),പുല്ലൂര്‍ പെരിയ (കാസര്‍കോട്) എന്നീ പഞ്ചായത്തുകളിലാണ് കഴിഞ്ഞ മാസം ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മി്റ്റി അംഗങ്ങള്‍ പഠനസനന്ദര്‍ശനം നടത്തിയത്.രണ്ടു ബച്ചുകളിലായി 33 പേര്‍ സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു.ഏറ്റവും മികച്ച പട്ടികജാതി കോളനി(പുലാമന്തോള്‍),നല്ല ബഡ്‌സ് സ്‌കൂള്‍(പുല്ലൂര്‍ പെരിയ),മികച്ച പ്ലാസ്റ്റിക്ക് സംസ്‌കരണം(ചെമ്പിലോട്) മികച്ച വയോജനക്ഷേമം (തൂണേരി മോഡല്‍) തുടങ്ങിയ പദ്ധതികളാണ് സംഘാംഗങ്ങളെ ആകര്‍ഷിച്ചത്.
കിലയില്‍ ചേര്‍ന്ന കൂടിയാലോചനായോഗം കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ ഡോ.പീറ്റര്‍ എം.രാജ് സംസാരിച്ചു.
എം.ജി കാളിദാസനും, ഭാസ്‌കരന്‍ പള്ളിക്കരയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. പട്ടികജാതി ക്ഷേമം, വനിതാ-ശിശുവികസനം, സാമൂഹ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വികസനപദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."