എച്ച് 1 എന്‍ 1 പനിക്കെതിരേ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്
കോട്ടയം: ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമായ എച്ച് 1 എന്‍1 എതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗബാധ കണ്ടെത്തിയാല്‍ നിലവിലുള്ള മാര്‍ഗ രേഖകള്‍ പ്രകാരം ചികിത്സക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ജലദോഷപ്പനി പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഈ രോഗം പകരുന്നത്. ജലദോഷപ്പനികള്‍, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ ലക്ഷണങ്ങളുള്ള രോഗികള്‍ രോഗ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറയാതിരിക്കുകയോ ക്രമാതീതമായി കൂടുകയോ ചെയ്യുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്.
ഗര്‍ഭിണികള്‍ ഈ രോഗലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്രോഗം, ബി.പി, കരള്‍, വൃക്കരോഗം മുതലായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗികള്‍ ആവശ്യത്തിന് വിശ്രമം എടുക്കുകയും ചൂട് പാനീയങ്ങള്‍, പോഷകാഹാരം എന്നിവ കഴിക്കുകയും വേണം.
അസുഖം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാന്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ കൊണ്ട് മൂക്കും വായയും മൂടുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഒഴിച്ച് കഴുകുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."