HOME
DETAILS
MAL
റോഡപകടങ്ങളില്‍ പ്രതിവര്‍ഷം 1.5 ലക്ഷം പേര് കൊല്ലപ്പെടുന്നു: നിതിന്‍ ഗഡ്കരി
backup
March 09 2017 | 19:03 PM
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പ്രതിവര്‍ഷം രാജ്യത്ത് അഞ്ച് ലക്ഷം റോഡപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ലോക്സഭയില്‍ അദ്ദേഹം പറഞ്ഞു. അപകടത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് റോഡ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വീഴ്ചയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടങ്ങള്‍ പരമാവധി കുറക്കുകയാണ്് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വാഹനങ്ങളുടെ തിരക്ക് കറയ്ക്കാനായി അടിപ്പാതകളും ഓവര്‍ ബ്രിഡ്ജുകളും സ്ഥാപിക്കും. 14,268 കി.മീറ്റര്‍ റോഡ് നാലുവരിപാതയാക്കാനായി 1,83,180 കോടി രൂപയാണ് വകയിരുത്തിയത്. 2019 മെയ് മാസത്തിനകം ഇത് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ പാതകളുടെ നവീകരണത്തിനായി 62,046 കോടി രൂപമാറ്റിവച്ചതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."