പുഴയുടെ വീണ്ടെടുപ്പിന് നഗരസഭയുടെ പുഴയാത്ര
മലപ്പുറം: പുഴ വീണ്ടെടുത്ത് വരുംതലമുറക്ക് കൈമാറാനായി പുഴയാത്ര. പുഴ കൈയേറ്റവും മാലിന്യ നിക്ഷേപവും കണ്ടെത്തി നടപടിയെടുക്കാനും ജലസ്രോതസ് സംരക്ഷിക്കുന്നതിനുമായാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ തോണിയാത്ര സംഘടിപ്പിച്ചത്. കടലുണ്ടി പുഴയില്‍ താമരക്കുഴി ആനക്കടവ് പാലത്തിനടിയിലെ കടവില്‍ നിന്നാരംഭിച്ച ചെയര്‍പേഴ്‌സണന്റെ നേതൃത്വത്തിലുള്ള തോണി യാത്രയില്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റ് പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
'ജലസംരക്ഷണവും പരിപാലനവും' എന്ന ഹരിത കേരള മിഷന്റെ ഭാഗമായി പുഴ, തോട് സംരക്ഷണത്തിനായി പദ്ധതി തയാറാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കടലുണ്ടിപ്പുഴ, വലിയതോട്, കൈനോട് തോട് എന്നീ മൂന്ന് നീര്‍ത്തട മേഖലയാണ് നഗരസഭയിലുള്ളത്. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കും. പുഴയാത്രയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ പി.എ സലീം എന്ന ബാപ്പുട്ടി, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, കെ.കെ മുസ്തഫ എന്ന നാണി, ഇ.കെ മൊയ്തീന്‍, അഡ്വ. റിനിഷ റഫീഖ്, മലപ്പുറം സര്‍വിസ് ബാങ്ക് പ്രസിഡന്റ് സമീര്‍ വാളന്‍, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.പി സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ഫവാസ്, സെക്രട്ടരി എന്‍.കെ കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. റിയാസ് സംസാരിച്ചു. അസി. എന്‍ജിനീയര്‍ ഫവാസ് നമീര്‍, ഹരിത മിഷന്‍ ജില്ലാ കണ്‍വീനര്‍ ഇ. അജ്മല്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."