ശബരിമല: ഇനി നേരിട്ട് വാദം കേള്‍ക്കാനില്ല, എഴുതി നല്‍കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ശബരിമല വിധിക്കെതിരെ പുന:പരിശോധനാ ഹരജികളിന്മേല്‍ ഇനി നേരിട്ട് വാദം കേള്‍ക്കാനില്ലെന്ന് സുപ്രിംകോടതി. ആവശ്യമെങ്കില്‍ എഴുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ഇന്ന് വീണ്ടും കേസ് മെന്‍ഷന്‍ ചെയ്തപ്പോഴാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് ആവശ്യമായ സമയം തന്നില്ലെന്നും ചീഫ് ജസ്റ്റിസ് തന്നെ മോശമായി പരിഗണിക്കുകയാണെന്നും മാത്യൂസ് നെടുമ്പാറ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ വാദിച്ചുവെന്നും അതു കേട്ടുവെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ആവശ്യമുള്ളവര്‍ക്ക് വാദം എഴുതി നല്കാന്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്കും എഴുതി നല്‍കാം. അത് പരിശോധിക്കാമെന്നും കോടതി മാത്യൂസിനെ അറിയിച്ചു.
നിങ്ങള്‍ നിങ്ങളുടെ വാദം എഴുതി നല്‍കൂ. ഞങ്ങള്‍ അത് പരിശോധിക്കാം. പുതിയ പോയിന്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചു. ഇതോടെ 'താന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ശബരിമല കേസില്‍ ആരും പറയാതിരുന്ന പോയിന്റ് ആണ് എനിക്ക് പറയാന്‍ ഉള്ളത്' എന്നും മാത്യൂസ് പറഞ്ഞു.
ഒടുവില്‍ താന്‍ ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയോടെയാണ് ഫയല്‍ തയ്യാറാക്കിക്കഴിഞ്ഞതെന്നും മാത്യൂസ് കോടതിയില്‍ പറഞ്ഞു. ഇതോടെ അത് ഫയല്‍ ചെയ്യാനും തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."