ചലച്ചിത്ര സെന്‍സറിങ്ങ് അനാവശ്യം: അടൂര്‍
കാസര്‍കോട്: മറ്റൊരുകലാരൂപത്തിനും കടന്നുപോകേണ്ടാത്ത സെന്‍സറിങ്ങിലൂടെ ചലച്ചിത്രങ്ങള്‍ മാത്രംകടന്നു പോകേണ്ടി വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍. ആവിഷ്‌കാരസ്വാതന്ത്രത്തിനും അഭിപ്രായരൂപീകരണത്തിനും വിഘാതമാണ് സെന്‍സര്‍ഷിപ്പ് എന്ന നിലപാട് ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖസംവിധായകര്‍ക്കും ആദ്യമേ ഉണ്ടായിരുന്നെന്നും അടൂര്‍ പറഞ്ഞു. പഠനത്തിന്റെ പേരില്‍ കുട്ടികളെ കൊണ്ട് സിനിമ ചെയ്യിക്കുന്നത് സിനിമ എന്ന കലാരൂപത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ സാഹിത്യ വിഭാഗത്തിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ സിനിമ ആന്‍ഡ് സ്‌ക്രീന്‍ സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡേ.)ജി. ഗോപകുമാര്‍ അധ്യക്ഷനായി. കാസര്‍കോടിന്റെ സിനിമാക്കാലം എന്ന വിഷയത്തെപ്പറ്റി ജി.ബി വത്സനും സമകാലിക വിഷയത്തെപ്പറ്റി ഡോ. അജയ്‌ശേഖറും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."