HOME
DETAILS

എയിംസ് കിനാലൂരില്‍ സ്ഥാപിക്കാന്‍ വീണ്ടും നീക്കം ശക്തം

  
backup
June 20 2016 | 00:06 AM

%e0%b4%8e%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa

ബാലുശ്ശേരി: സംസ്ഥാനത്തിന് അനുവദിച്ച ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) കിനാലൂരില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗികതലത്തില്‍ നടക്കുന്നു. കിനാലൂര്‍ വ്യാവസായിക കേന്ദ്രത്തില്‍ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 200 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്തിന്റെ പരിശോധനയ്ക്കായി കേന്ദ്ര സംഘം അടുത്തമാസം കിനാലൂര്‍ സന്ദര്‍ശിക്കും.
200 ഏക്കര്‍ ഭൂമി കൈമാറിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കാമെന്നു രണ്ടു വര്‍ഷം മുന്‍പു കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകള്‍ക്കൊപ്പം കോഴിക്കോട് കിനാലൂരും ഇടംപിടിച്ചത്. എന്നാല്‍, അവസാന നിമിഷം നീക്കത്തില്‍ നിന്നു കേന്ദ്രം പിന്മാറുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ അലംഭാവമാണ് എയിംസ് സംസ്ഥാനത്തിനു നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് അന്നു വ്യാപക ആക്ഷേപമുയരുകയുണ്ടായി.
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതില്‍ യു.ഡി.എഫ് അലംഭാവം കാണിക്കുന്നതായും ഇതുമൂലം ദേശീയപ്രധാനമായ ചികിത്സാലയമാണു കേരളത്തിനു നഷ്ടമാകുന്നതെന്നും 2014 ജൂലൈയില്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏതാനും സ്വകാര്യ മെഡിക്കല്‍ കോളജുകളാണ് ഇതിനു പിന്നിലെന്ന പ്രചാരണവുമുണ്ടായിരുന്നു.
അതിനിടെ, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എയിംസ് സംസ്ഥാനത്തു സ്ഥാപിക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചത്. കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിന് അനുകൂല ഘടകങ്ങളാണു നിലവിലുള്ളതെന്നും അതിനു ശക്തമായ ശ്രമങ്ങള്‍ നടത്തുമെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago