മുട്ടാര്‍ പുഴ വീണ്ടും കറുത്തൊഴുകി; നാട്ടുകാര്‍ പാലം ഉപരോധിച്ചു
കളമശേരി: മുട്ടാര്‍ പുഴ വ്യാഴാഴ്ച രാവിലെ മുതല്‍ മാലിന്യം നിറഞ്ഞ് കറുത്തൊഴുകി. ഇടപ്പള്ളി തോടില്‍ നിന്നുള്ള മാലിന്യം ഒഴുകിയതാണ് പുഴ കറുത്തൊഴുകാന്‍ കാരണം. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ മണിക്കൂറുകളോളം മുട്ടാര്‍ പാലം ഉപരോധിച്ചു. ഉപരോധസമരം കാരണം മുട്ടാര്‍ പാലത്തിലൂടെ കാല്‍നടക്കാരുടെ ഒഴികെ മറ്റുള്ള എല്ലാ യാത്രകളും തടസപ്പെട്ടു. പിന്നീട് സമരക്കാരും എറണാകുളം നോര്‍ത്ത് പൊലിസ് ഇന്‍സ്‌പെക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
മുട്ടാര്‍ പുഴ രാവിലെ മുതല്‍ കറുത്ത് ദുര്‍ഗന്ധം വമിച്ചാണ് ഒഴുക്കിയത്. 60 വര്‍ഷത്തിനിടയില്‍ ഇത്രയും കറുത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധത്തോടെ ഒഴുകിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ പത്ത് മണിയോടെ തോടിന്റെ ദുരവസ്ഥ കണ്ട നാട്ടുകാരില്‍ ചിലര്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പീന്നീട് പാലത്തിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരെത്തി. തടുര്‍ന്ന് മുട്ടാര്‍ പാലം ഉപരോധിക്കാന്‍ തീരുമാനിച്ചു. ഉപരോധത്തില്‍പെട്ട ബസുകളിലെയും കാറുകളിലെയും ഇരു ചക്രവാഹനങ്ങളിലെയും യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി പുഴയുടെ നിറ വ്യത്യാസം കണ്ടു. കണ്ടവര്‍ കണ്ടവര്‍ സമരത്തിന് ഐക്യദാര്‍ഡ്യവും പ്രകടിപ്പിച്ച് സമരത്തില്‍ പങ്കെടുത്തു. ഉപരോധസമരം അറിഞ്ഞ് ഏലൂര്‍ നഗരസഭ ഭരണാധികാരികളും കൗണ്‍സിലര്‍മാരും എത്തിയിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എറണാകുളത്തെയും ഏലൂരിലെയും ഓഫീസിലെ ജീവനക്കാരുമെത്തിയിരുന്നു. ഇടപ്പള്ളിത്തോട്ടില്‍ നിന്നുള്ള മലിന ജലമാണ് മുട്ടാര്‍ പുഴയെ മലിനീകരിച്ചതെന്നഭിപ്രായമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോസ്ഥര്‍ക്ക്. മാളിലെയും ഫ്‌ലാറ്റുകളിലെയും വീടുകളിലെയും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള എല്ലാത്തരം മാലിന്യവുമായിരിക്കും ഇടപ്പള്ളിത്തോട്ടിലൂടെ മുട്ടാര്‍ പുഴയിലെത്തിയതെന്നാണ് മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."