രാഷ്ട്രപിതാവിനെ അവഹേളിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം: എസ്.കെ.എസ്.എസ്.എഫ്
ആലുവ: ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിക്കുകയും ഗാന്ധി ഘാതകരെ മഹത്വവല്‍ക്കരിക്കുകയും ചെയ്ത ഹിന്ദുമഹാസഭയ്‌ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഷ്ട്രപിതാവ് അടക്കമുള്ള സ്വാതന്ത്ര്യ സമര നായകന്‍മാരെ അവഹേളിക്കുന്ന പ്രവണത ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത്തരം അവഹേളനങ്ങള്‍ക്കെതിരേ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാക്കുന്ന മൃദുസമീപം രാജ്യത്തിന് അപമാനകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വാഫി വഫിയ്യ വാര്‍ഷിക സമ്മേളനങ്ങള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഫെബ്രുവരി 20ന് കുറ്റിപ്പുറത്ത് നടക്കുന്ന മുപ്പതാം വാര്‍ഷിക പ്രഖ്യപന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പ്രചരണ പരിപാടികള്‍ക്കും സെക്രട്ടറിയേറ്റ് രൂപം നല്‍കി. മാര്‍ച്ച് ആദ്യത്തില്‍ ജില്ലാതല പ്രഖ്യാപന സംഗമം നടക്കും. ആലുവ സമസ്ത ജില്ലാ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹുദവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഷെഫീഖ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, മുഹമ്മദ് റാഫി മുളവൂര്‍, അബ്ദുള്‍ മലിക്, അഷ്‌റഫ് ഫൈസി, നിഷാദ് കുഞ്ചാട്ടുകര, നിസാര്‍ എടത്തല, സിദ്ദീഖ് ചിറപ്പാട്ട്, അഡ്വ.സിറാജ്, കുഞ്ഞുമുഹമ്മദ് മൗലവി, ഷാജഹാന്‍ അല്‍ ഖാസിമി, പി.എച്ച് അജാസ്, മന്‍സൂര്‍ കളപ്പുരക്കല്‍, ഷിയാസ് മരോട്ടിക്കല്‍, അസ്ഹര്‍ മുവാറ്റുപുഴ, ബാസിത് ചെമ്പറക്കി, മുഹമ്മദ് സമീല്‍, നൗഫല്‍ തീനാടന്‍, അല്‍ ഹാഫിള് അബ്ദുല്‍ ലത്തീഫ് മാഹിരി, ജാസിം കരിമുകള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി സ്വാഗതവും ട്രഷറര്‍ കെ.എന്‍ നിയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."