HOME
DETAILS

റേഷന്‍ മുന്‍ഗണനാപ്പട്ടിക വട്ടംകുളത്ത്

  
backup
March 09, 2017 | 8:45 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


എടപ്പാള്‍: വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ റേഷന്‍ മുന്‍ഗണനപ്പട്ടികയിലെ അര്‍ഹരേയും അനര്‍ഹരേയും കണ്ടെണ്ടത്തുന്നതിനായുള്ള ഗ്രാമസഭകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും. ഗ്രാമസഭ വിളിച്ച് ചേര്‍ക്കാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടിക ലഭിച്ച് ദിവസങ്ങളോളം അത് പ്രസിദ്ധീകരിക്കാതെ ചൊവ്വാഴ്ച റേഷന്‍കടകളിലെത്തിക്കുകയും വ്യാഴാഴ്ചയ്ക്കകം പരിശോധിച്ച് പരാതിനല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്ത പഞ്ചായത്ത് നടപടി സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമാണെന്നാരോപിച്ചാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തുകളില്‍ പ്രത്യേക ഗ്രാമസഭകളില്‍ കരട് പട്ടിക അവതരിപ്പിച്ച് പരാതികള്‍ സ്വീകരിക്കുകയും ചേര്‍ക്കാനുള്ളവരെ ചേര്‍ക്കാന്‍ നടപടിയെടുക്കുകയും വേണം. എല്ലാ പഞ്ചായത്തുകളിലും ഇപ്രകാരം നടന്നെങ്കിലും വട്ടംകുളത്ത് ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. അനര്‍ഹരെ സഹായിക്കാനും അര്‍ഹര്‍ക്ക് ചേരാന്‍ അവസരം നിഷേധിക്കാനുമായാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. എന്നാല്‍ കരട് പട്ടിക കിട്ടാന്‍ കാലതാമസം വന്നതിനാല്‍ ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടണ്ടിയാണ് പട്ടിക റേഷന്‍കടകളിലും പഞ്ചായത്തിലും പ്രസിദ്ധീകരിച്ചതെന്നും ഗ്രാമസഭകള്‍ ഞായറാഴ്ച മുതല്‍ ചേരാന്‍ നേരത്തെ നിശ്ചയിച്ചതാണെന്നും പത്തൊന്‍പതിന് ഗ്രാമസഭകള്‍ അവസാനിക്കുന്നതോടെ പുതിയ പട്ടിക സമര്‍പ്പിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  13 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  13 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  13 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  13 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  13 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  13 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  13 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  13 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  13 days ago