ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കണം
ജിദ്ദ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാലാവധിക്ക് ശേഷവും സഊദിയില്‍ തുടരുന്ന ഉംറ വിസയിലെത്തിയ തീര്‍ഥാടകര്‍ക്ക് ശിക്ഷകളില്‍ നിന്നൊഴിവാകാന്‍ അവസരം . നിയമാനുസൃതമുള്ള പിഴകളില്‍ നിന്നും മറ്റു ശിക്ഷാ നടപടികളില്‍ നിന്നും ഇവരെ ഒഴിവാക്കും. ഇതിന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കണം. മാര്‍ച്ച് 28 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കാന് തീര്‍ഥാടകര്‍ക്ക് അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതുമാപ്പിന് അപേക്ഷ നല്കുന്ന ഉംറ തീര്‍ഥാടകരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും യാത്രാ സമയവും അറിയിക്കുന്ന എസ്.എം.എസ് തീര്‍ഥാടകര്‍ക്ക് ലഭിക്കും. ജിദ്ദ കിങ് അബ്ദുല്‍ അസീസ്, മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലൂടെ മാത്രമായിരിക്കും തീര്‍ഥാടകരുടെ മടക്കയാത്ര ക്രമീകരിക്കുക. ശനിയാഴ്ച അര്‍ധരാത്രിക്കകം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കെതിരേ നിയമം അനുശാസിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചതോടെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ നിരവധി തീര്‍ഥാടകര്‍ മക്കയിലും മദീനയിലും കുടുങ്ങിയിട്ടുണ്ട്. ഇവരില്‍ അധിക പേരുടെയും വിസാ കാലാവധി അവസാനിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."