HOME
DETAILS

മാതാവിന് കോടതി വിധിച്ച ജീവനാംശം നല്‍കിയില്ല: മകന് ഒരു മാസം തടവ്

  
backup
February 07 2019 | 08:02 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9c

മാനന്തവാടി: മാതാവിന്റെ സ്വത്ത് തട്ടിയെടുത്ത് വീട്ടില്‍ നിന്നും ഇറക്കിവിട്ട കേസില്‍ പ്രതിമാസം ആയിരം രൂപ ജീവനാംശം കൊടുക്കാന്‍ വിധിച്ച കോടതി ഉത്തരവ് പാലിക്കാത്ത മകന് ഒരു മാസം ജയില്‍ശിക്ഷ.
മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ കറുകന്റെ മകന്‍ രാജുവിനെയാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മരണപ്പെട്ട കറുകന്റെ ഭാര്യ മാധവി കൊടുത്ത പരാതിയിലാണ് 2018 ഏപ്രില്‍ മുതല്‍ പ്രതിമാസം 1000 രൂപാ വീതം ജീവനാംശം നല്‍കാനും മാതാവിനെ വീട്ടില്‍ താമസിപ്പിക്കാനും മാര്‍ച്ച് 18ന് കോടതി വിധിച്ചത്.
മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള നിയമം 2007 പ്രകാരം സമര്‍പ്പിക്കപ്പെട്ട കേസിലാണ് മാനന്തവാടി സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ പത്ത് മാസം പിന്നിട്ടിട്ടും ജീവനാംശം നല്‍കാത്തതിനെ തുടര്‍ന്നാണ് മകന്‍ രാജുവിനെ ഇന്നലെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചത്.
താനും ഭര്‍ത്താവും കൂടി സമ്പാദിച്ച വീടും സ്വത്തും മകന്‍ രാജു, മരുമകള്‍ ശോഭ, സഹോദരിയുടെ മക്കളായ പ്രസാദ്, രവി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്ത് വീട്ടില്‍ നിന്ന് പുറത്താക്കി എന്നായിരുന്നു മാധവി 2017ല്‍ നല്‍കിയ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  21 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  34 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago