നേരിടാന്‍ ഒരുമിച്ച്, വീട്ടില്‍ ലോക് ഡൗണ്‍ കൊണ്ട് നമ്മള്‍ കൊവിഡിനെ തോല്‍പ്പിക്കും
മുംബൈ: രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കൊണ്ടുവന്ന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ, ഇന്നലെ മുതല്‍ രാജ്യം മുഴുവന്‍ അടച്ചിടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അനുകൂലമായാണ് ജനങ്ങളുടെ പ്രതികരണം. അതേസമയം, നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.21 ദിവസത്തേയ്ക്കാണ് ഇന്ത്യ അടച്ചിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യ ദിവസമായ ഇന്നലെ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബംഗളൂര്‍, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിജനമായിരുന്നു. ഗ്രാമങ്ങളിലും കടകളടക്കമുള്ള സ്ഥാപനങ്ങള്‍ക്കു നിയന്ത്രണമുണ്ടായിരുന്നു. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴിച്ച് വീടുകളില്‍നിന്നു പുറത്തിറങ്ങിയില്ല.വിവിധ നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഒറ്റപ്പെട്ടതിനാല്‍ ഇവര്‍ക്കു ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാന്‍ പൊലിസും സന്നദ്ധ സംഘങ്ങളും പ്രവര്‍ത്തിച്ചു.
അതേ സമയം, ഐസൊലേഷന്‍ നടപടികള്‍ കൃത്യമായി പാലിച്ചാല്‍ 89 ശതമാനത്തോളം കൊറോണ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ അസോസിയേഷന്‍. ചെക്ക്‌പോസ്റ്റുകളില്‍ യാത്രക്കാരെ തടഞ്ഞ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മൂന്നാഴ്ചവരെ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.
രോഗവ്യാപനം തടയാന്‍ സാധിക്കുകയാണെങ്കില്‍ ചികിത്സാ രംഗത്ത് കൂടുതല്‍ ഇടപെടല്‍ സാധ്യമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാഴ്ചയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."