മെട്രോ റെയില്‍
കാക്കനാട്: മെട്രോ റെയില്‍ കുന്നറ -പേട്ട റൂട്ടില്‍ സ്ഥലവില നിശ്ചയിച്ച ജില്ലാതല പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനം അംഗീകരിച്ച് 22 ഭൂവുടകള്‍ സമ്മത പത്രം നല്കി. 65 ഭൂവുടമകളാണ് ആകെയുള്ളത്.
2013 ലെ ഭൂമിയേറ്റടെടുക്കല്, പുനരധിവാസ (ലാന്‍ഡ് അക്വിസേഷന്‍, റീഹാബിറ്റേഷന് ആന്‍ഡ് റീസെറ്റില്‍മെന്റ് ) നിയമമനുസിരിച്ച് സംസ്ഥാനത്ത് ആദ്യത്തെ സ്ഥലമെടുപ്പാണ് മെട്രോ റെയില്‍ പദ്ധതിയുടെ കുന്നറ പേട്ട റൂട്ടിലേത്.
കുന്നറ പേട്ട റൂട്ടില്‍ ഐ.ഒ.സി പമ്പ് മുതല്‍ പേട്ട വരെ സെന്റിന് 27.36 ലക്ഷവും കുന്നറ പാര്‍ക്ക് മുതല്‍ ഐ ഒ സി പമ്പുവരെ സെന്റിന് 22.51 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതി ഭൂവുടമകളുമായി ചര്‍ച്ച നടത്തി സ്ഥല വില നിശ്ചയിക്കുകയായിരുന്നു. അടിസ്ഥാന സ്ഥല വിലയുടെ പത്ത് ശതമാനവും കൂട്ടി നല്‍കിയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
സ്ഥലം വിട്ടുനല്‍കാന്‍ രണ്ട് മാസത്തെ സാവകാശമുണ്ട്. നിയമ പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി നിശ്ചത സമയ പരിധിക്കുള്ളില്‍ സ്ഥലം വിട്ടുകിട്ടിയില്ലെങ്കില്‍ സ്ഥല വില കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കാനാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."