ജനകീയ സമരം ശക്തമാക്കുമെന്ന്
പെരുമ്പാവൂര്‍: ബീവറേജ് ഔട്ട്ലെറ്റ് ജനവാസ മേഖലയോട് ചേര്‍ന്ന് മാറ്റി സ്ഥാപിക്കുന്നതിനെതിരേ സമരം ശക്തമാക്കുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പി.പി റോഡില്‍ കാളചന്തക്ക് എതിര്‍വശത്തായി സ്വകാര്യ ആശുപത്രിക്ക് സമീപത്തായാണ് നിലവില്‍ ബീവറേജ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.
ദേശീയ പാതയില്‍ നിന്നും 500 മീറ്റര്‍ പരധിയില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവ് വന്നതോടെ ഇടിടെ നിന്നും 100 മീറ്റര്‍ മാറി പാത്തിപാലത്ത് ജനവാസ മേഖലയോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിനായാണ് ശ്രമിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് വരുന്ന 13ന് എക്സൈസ് ഓഫിസ് മാര്‍ച്ച് നടത്തുമെന്നും സമരസമിതി വക്താക്കള്‍ അറിയിച്ചു.
യോഗത്തില്‍ വി.എച്ച് മുഹമ്മദ്, എം.എ ഷൗക്കത്തലി, എം.എ മുഹമ്മദാലി, പി.എം ബഷീര്‍, ഷമീര്‍ ചായമ്മാടി, തോമസ് വര്‍ഗ്ഗീസ്, വി.എം മാഹിന്‍കുട്ടി, സിദ്ധീഖ് പട്ടരുമഠം, പി.കെ ഷിഹാബുദ്ദീന്, ഇ.പി ഷമീര്‍, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."