കാസര്‍കോട് പൊലിസ് അതിരുവിടുന്നു: ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ
കാസര്‍കോട്: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത തുടരുന്ന ലോക്ക് ഡൗണില്‍ കാസര്‍കോട് പൊലിസിന്റെ ഇടപെടല്‍ അതിരുകടക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും,ഡി എം ഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ രംഗത്തെത്തി.
ആശുപത്രിയില്‍ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പൊലിസുകാര്‍ കൊറോണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബദിയടുക്ക സി എച്ച് സി.യിലെ ഡോ. അരവിന്ദനെ വിദ്യാനഗര്‍ ബി സി റോഡില്‍ വെച്ച് പൊലിസുകാര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.
കാസര്‍കോട് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്.
ഈ സംഭവത്തില്‍ ഉത്തരവാദിയായ പൊലിസ് ഓഫിസര്‍ക്കുമെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."