ഐ.എം.ഇ.ഐയുടെ സഹായം എങ്ങനെ?
ഓരോ മൊബൈലിലും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക നമ്പര്‍ ആണ് ഐ.എം.ഇ.ഐ. ഓരോ ഫോണിലും ഇത് വ്യത്യസ്തമായിരിക്കും. ബാറ്ററി കമ്പാര്‍ട്ട്‌മെന്റിനകത്താണ് ഭൂരിഭാഗം മൊബൈല്‍ ഫോണുകളിലും ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് ഇട്ട ശേഷം ആദ്യ കോള്‍ വിളിക്കുമ്പോള്‍ തന്നെ ഐ.എം.ഇ.ഐ നമ്പര്‍ സേവന ദാദാവിന്റെ സെര്‍വറില്‍ സേവ് ചെയ്യപ്പെടുന്നു.
പിന്നീട് ഈ മൊബൈല്‍ ഫോണില്‍ ഏത് നമ്പര്‍ ഉപയോഗിച്ചാലും നേരത്തെ സേവ് ചെയ്യപ്പെട്ട ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് ടവര്‍ ലൊക്കേഷന്‍ നടത്തി ആളെ കണ്ടെത്താന്‍ സാധിക്കും. കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ അന്വേഷണ സംഘത്തിന് ലഭിച്ചാല്‍ നമ്പറിലെ മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഐ.എം.ഇ.ഐ നമ്പര്‍ കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. ഈ നമ്പര്‍ സൈബര്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യുന്നു.
ഇങ്ങിനെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പിന്നീട് രാജ്യത്ത് ഏത് ഭാഗത്ത് ഉപയോഗിച്ചാലും സൈബര്‍ സെല്ലില്‍ അറിയിപ്പ് ലഭിക്കുകയും ഇതിന്റെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. മൊബൈലിലെ സിം കാര്‍ഡ് മാറ്റി പുതിയത് ഉപയോഗിച്ചാലും ഐ.എം.ഇ.ഐ നമ്പര്‍ മാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."