ശബരിമല: ഇനിയും വാദമില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹരജിയില്‍ ഇനിവാദം കേള്‍ക്കില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്.
അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി ഹരജി നല്‍കിയ മാത്യൂസ് നേടുമ്പാറ കേസില്‍ വാദത്തിന് അവസരം നല്‍കണമെന്ന ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്നാണ് മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടത്. ഭരണഘടനാപരമായ അടിസ്ഥാന വിഷയങ്ങള്‍ ഉണ്ടെന്നും മാത്യൂസ് പറഞ്ഞു. എല്ലാം കേട്ടതാണെന്നും ഇനിയും പറയാനുള്ളവര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതില്‍ വാദം കേള്‍ക്കാന്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വാദത്തിന് അവസരം നല്‍കും-ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഞാന്‍ ഇന്നലെ ഉറങ്ങിയില്ല. എന്റെ സംസ്ഥാനത്ത് വലിയ അസ്വസ്ഥതയാണ് ഉള്ളതെന്നായിരുന്നു മാത്യൂസിന്റെ മറുപടി'. ഇതോടെ, ഏതാണ് നിങ്ങളുടെ സംസ്ഥാനമെന്ന് കോടതി തിരിച്ചു ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."