HOME
DETAILS

റമദാന്‍ വ്രതം ഭക്ഷണത്തിന്റെ വില

  
backup
June 20 2016 | 01:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള അവസരം

പലപ്പോഴും ഭക്ഷണം അനാവശ്യമായി പാഴാക്കുന്ന കാഴ്ച കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ തന്നെ ഒരു നേരം അല്ലെങ്കില്‍ ഒരു ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രയാസം അനുഭവിക്കുന്നവരെ കാണാന്‍ ഇടയായിട്ടുണ്ട്. ഈ രണ്ട് അനുഭവങ്ങളുടെയും ഗൗരവം മനസിലാക്കി തരുന്ന ഒന്നായിട്ടാണ് റമദാനിലെ വ്രതത്തെ എനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള ഒരു അവസരം. മറ്റൊരാളുടെ വേദന അല്ലെങ്കില്‍ പ്രയാസം അത് തന്റെ ജിവിതത്തിന് ബാധകമല്ലെന്ന് കരുതി ജീവിക്കുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ് റമദാന്‍ എത്തുന്നത്. ഭക്ഷണം സജ്ജമായിരിക്കെ അത് വേണ്ടെന്ന് വച്ച് നന്മ മാത്രം ഉദ്ദേശിച്ച് സല്‍ചിന്തകളില്‍ മുഴുകി പകല്‍ മുഴുവന്‍ തള്ളിനീക്കുമ്പോള്‍ വിശക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യത്തിന് പുതിയൊരു മാനം ലഭിക്കുകയാണ്.
ഒരു സ്വയം വിലയിരുത്തലിനുള്ള അവസരമായിട്ടാണ് റമദാന്‍ മാസത്തെ കാണേണ്ടത്. മനസിന്റെ ശുദ്ധീകരണം എന്ന ബൃഹത് സന്ദേശമാണ് എല്ലാ മതങ്ങളും വൃതത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഹിന്ദുക്കള്‍ ശബരിമലയില്‍ പോകുന്നതിന് മുമ്പ് വ്രതം അനുഷ്ഠിക്കുന്നതും ക്രിസ്തുമത വിശ്വാസികള്‍ അവരുടേതായ രീതിയല്‍ വ്രതം അനുഷ്ഠിക്കുന്നതും മനസിന്റെ ശുദ്ധീകരണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ്. അല്ലാതെ വെറുതെ പട്ടിണി കിടക്കുകയോ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യുന്നതില്‍ അര്‍ഥമില്ല.
വ്രതം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാനസികമായ ഒരു ശുദ്ധീകരണമാണ്. റമദാനിലെ വൃതവുമായി ബന്ധപ്പെട്ട് പുണ്യപ്രവര്‍ത്തികളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെടുന്നത്. ഒപ്പം ഒരു സാഹോദര്യബന്ധത്തിന്റെ വലിയൊരു സന്ദേശവും. ഇഫ്ത്താര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഇഫ്ത്താര്‍ ചടങ്ങുകള്‍ വലിയൊരു മതസൗഹാര്‍ദ്ദത്തിന്റെ വേദികളായിട്ടാണ് അനുഭവപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് കൂടുമ്പോഴുള്ള സദസ്സില്‍ നിന്ന് റമദാന്റെ സംഗമത്തെ വ്യത്യസ്തമാക്കുന്നത് ഭക്ഷണം ഉപേക്ഷിച്ച ശേഷം സായാഹ്നത്തില്‍ അത് കഴിക്കാനായി ഒരുമിച്ച് കൂടുമ്പോഴുള്ള സന്തോഷവും സാഹോദര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago