തടിപ്പാലത്തില്‍ കുടുങ്ങി കാല്‍നടയാത്ര; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ 18ാംവാര്‍ഡില്‍ കാര്‍ഷിക വിപണനകേന്ദ്രം -നടുക്കുന്ന് റോഡിന്റെ അവസാന ഭാഗത്ത് കലുങ്ക് നിര്‍മിക്കാത്തതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്കരം.
റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ണ ഗതാഗത യോഗ്യമാക്കിയെങ്കിലും കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗം ഗതാഗത യോഗ്യമാക്കിയാല്‍ പറശേരി ഭാഗത്തുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ ഈങ്ങാപ്പുഴയിലേക്ക് എത്തിചേരാന്‍ സാധിക്കും. കലുങ്കിന്റെ സ്ഥാനത്ത് ഇപ്പോഴുള്ളത് കാലപ്പഴക്കം ചെന്ന തെങ്ങിന്റെ തടി ഉപയോഗിച്ചുള്ള നപ്പാലമാണ്. രാവിലെയും വൈകീട്ടും ഗവ. ഹൈസ്കൂളിലേക്കും എം.ജി.എം ഹൈസ്കൂളിലേക്കുമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ മഴക്കാലത്ത് നടപ്പാലത്തില്‍ നിന്ന് വീണ് ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കും നാട്ടുകാരനും പരുക്കേറ്റിരുന്നു. മഴക്കാലമായാല്‍ മറ്റു റോഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയിലും പഞ്ചായത്ത് തുക വകയിരുത്തിയിട്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തൈയാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."