HOME
DETAILS
MAL
ഹെഡ് പോസ്റ്റോഫിസിലേക്കു ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ മാര്‍ച്ച്
backup
March 09 2017 | 21:03 PM
കണ്ണൂര്‍: നീതി ആയോഗ് ശുപാര്‍ശകള്‍ തള്ളുക, സബ്സിഡിയറി ടവര്‍ കമ്പനി രൂപീകരണം ഉപേക്ഷിക്കുക, സൗജന്യമായി 4ജി സ്പെക്ട്രം അനുവദിക്കുക, സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കുന്ന നടപടികള്‍ അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിലേക്കു മാര്‍ച്ച് നടത്തി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.പി ജിതേഷ് അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന് സംസാരിച്ചു. ബി.എസ്.എന്‍.എല്‍ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടിവ് യൂനിയനുകള്‍, അസോസിയേഷനുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."