HOME
DETAILS
MAL
തളിപ്പറമ്പ് മണ്ഡലത്തില്‍ 100 കോടിയുടെ വികസന പ്രവൃത്തികള്‍
backup
March 09 2017 | 21:03 PM
തളിപ്പറമ്പ്: ബജറ്റ് പ്രഖ്യാപനത്തില്‍ തളിപ്പറമ്പില്‍ വികസന പ്രവൃത്തികള്‍ക്കായി 100 കോടിയോളം രൂപ വകയിരുത്തി. കുറുമാത്തൂര്‍ പരിയാരം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകള്‍ വീതികൂട്ടി ടാര്‍ ചെയ്യുന്നതാണ് പ്രധാനം. കുറുമാത്തൂര്‍, പരിയാരം, പാച്ചേനി, ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളുകള്‍ക്കായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മയ്യില്‍ എച്ച്.എസിന് 50 ലക്ഷം രൂപയുടെ ലബോറട്ടറി ലഭിക്കും.
ഇ.ടി.സി-പൂമംഗലം-മടക്കാട് റോഡ്(20 കോടി), അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂര്‍-തേറണ്ടി-ചപ്പാരപ്പടവ് റോഡ്(20 കോടി), ചൊറുക്കള-കണിച്ചാമില്-കൊടിലേരിപാലം-കാഞ്ഞിരങ്ങാട്-ചെനയന്നൂര്‍-മാവിച്ചേരി റോഡ് 10 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങും കൊടിലേരി പാലം പണിയുന്നതിനുമായി 12 കോടി, കുപ്പം-മുക്കുന്ന്-ഇരിങ്ങല്‍-പാച്ചേനി തീരദേശ റോഡ് നവീകരണത്തിനായി ഒരു കോടി എന്നിങ്ങനെ അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."