റിമാന്‍ഡിലായിരുന്ന പ്രതി ഗുരുതരാവസ്ഥയില്‍
കൊല്ലം: അബ്കാരി കേസില്‍ റിമാന്‍ഡിലായിരുന്ന തമിഴ്നാട് സ്വദേശിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം ജങ്ഷനിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ശരവണ കുമാറാണ് (45) ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ജനുവരി 30നാണ് ചടയമംഗലം എക്സൈസ് ശരവണകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഹോട്ടലിന് മുകളില്‍ ജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ചെറിയ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മൂന്ന് ലിറ്റര്‍ മദ്യവുമായി പിടിച്ചെന്നാണ് കേസ്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശരവണകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അവശനിലയിലായതിനെത്തുടര്‍ന്ന് ശരവണ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യത്തിന് അടിമയായിരുന്ന ശരവണകുമാറിന് ജയിലില്‍ മദ്യം കിട്ടാതെ വന്നപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയെയും ശാരീരിക പ്രശ്നങ്ങളെയും തുടര്‍ന്നാണ് ചികിത്സയ്ക്ക് വിധേയനാക്കിയതെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി പറഞ്ഞു. എന്നാല്‍ 31ന് രാവിലെയാണ് ശരവണകുമാറിനെ എക്സൈസുകാര് പിടിച്ചതെന്ന് ഹോട്ടല്‍ ഉടമയായ സത്യന് പറയുന്നു. എക്സൈസിനോട് ഒരു ബലപ്രയോഗത്തിനും മുതിരാതിരുന്ന ശരവണ കുമാറിനെ സംഭവ സ്ഥലത്തും എക്സൈസ് ഓഫീസിലും വച്ച് ഭീകര മര്‍ദനത്തിന് വിധേയമാക്കിയെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."