ജലസേചന വകുപ്പിന്റെ സ്ഥലം നഗരസഭക്ക് വിട്ടുനല്‍കണമെന്ന് മുസ്‌ലിംലീഗ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ 17ാം വാര്‍ഡില്‍ മുണ്ടേക്കരാട് കൊന്നക്കോട് പ്രദേശത്ത് ജലസേചന വകുപ്പിന്റെ അധീനതയില്‍ 13114,13127 സര്‍വ്വേ നമ്പറുകളിലുള്ള ഏഴര ഏക്കര്‍ സ്ഥലം ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി മണ്ണാര്‍ക്കാട് നഗരസഭക്ക് വിട്ടുനല്‍കണമെന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു.വേണ്ടത്ര ഭൂമി ലഭ്യമല്ലാത്തതിനാല്‍ നഗരസഭക്ക് ഭൂരഹിതര്‍ക്കായുള്ള ഭവനപദ്ധതി, ആധുനിക രീതിയിലുള്ള സ്റ്റേഡിയം, പൊതുമാര്‍ക്കറ്റ്,മത്സ്യമാംസ മാര്‍ക്കറ്റുകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാകാത്ത സ്ഥിതിയാണ്.
ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് സത്വര നടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി.യോഗം ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ ഉദ്ഘാടനം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനായി പഞ്ചായത്ത് കൗണ്‍സിലുകള്‍ 12ന് അട്ടപ്പാടി,14 ന് മണ്ണാര്‍ക്കാട്, എടത്തനാട്ടുകര,15 ന് അലനല്ലൂര്‍, കോട്ടോപ്പാടം,തെങ്കര എന്നിവിടങ്ങളിലും നിയോജകമണ്ഡലം കൗണ്‍സില്‍ 28 നും നടക്കും.പ്രസിഡണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, ജില്ലാ ഭാരവാഹികളായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി,റഷീദ് ആലായന്‍,മണ്ഡലം ഭാരവാഹികളായ കറൂക്കില്‍ മുഹമ്മദലി, കെ.ആലിപ്പുഹാജി, എം.പി.എ.ബക്കര്‍,എം.മമ്മദ്ഹാജി, എം.കെ.ബക്കര്‍, ഹമീദ് കൊമ്പത്ത്, ആലായന്‍ മുഹമ്മദലി,സി. ഷഫീഖ് റഹ്മാന്‍, നാസര്‍ പുളിക്കല്‍, ഹുസൈന്‍ കളത്തില്‍,റഷീദ് മുത്തനില്‍,തച്ചമ്പറ്റ ഹംസ,ടി.കെ.മരക്കാര്‍,എം.കെ.മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. റഫീഖ,എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീര്‍ പഴേരി, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം.സാലിഹ,കെ.ഹംസ,പി.മുഹമ്മദലി അന്‍സാരി,ബഷീര്‍ തെക്കന്‍,യൂസഫ് പാക്കത്ത്,പാറശ്ശേരി ഹസ്സന്‍,കെ.പി.ഉമ്മര്‍, അസീസ് പച്ചീരി, കെ.സി.അബ്ദുറഹിമാന്‍,റഫീഖ് കുന്തിപ്പുഴ,പി.എസ്.അബ്ദുല്‍ അസീസ്, സി.പി.ബാപ്പുട്ടി, പി.എം.നവാസ്,പി.മൊയ്തീന്‍,സി.കെ.അബ്ദുറഹ്മാന്‍,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുജീബ് മല്ലിയില്‍,എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റര്‍, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.ഉമ്മുസല്‍മ, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് പി.അജ്മല്‍ റാഫി, ജനറല്‍ സെക്രട്ടറി കെ.യു.ഹംസ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."