HOME
DETAILS
MAL
ഹോട്ടലില്‍ പണം പന്തയംവച്ച് ചീട്ടുകളിച്ച ഏഴംഗ സംഘത്തെ പൊലിസ് പിടികൂടി
backup
February 08 2019 | 05:02 AM
പാലക്കാട്: നഗരമധ്യത്തിലെ ഒരു ഹോട്ടലില്‍ പണം പന്തയം വച്ച് ചീട്ടുകളിച്ചിരുന്ന ഏഴംഗ സംഘത്തെ സൗത് പൊലിസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശികളായ മുരളീധരന്, ശരവണന്, കൃഷ്ണദാസ്, സുരേഷ് കുമാര്‍, പിരായിരി സ്വദേശി കുട്ടന്, കുഴല്‍മന്ദം സ്വദേശി സുരേഷ്, മേലാമുറി സ്വദേശി സുനില്‍ എന്നിവരെയാണ്് അറസ്റ്റ് ചെയ്തത്. ഇവരില്‍ പലരും ഇതിനു മുന്‍പും ചൂതാട്ട കേസുകളില്‍ പ്രതികളാണ്. ഇവരില്‍ നിന്നും 4,32,250 രൂപ പിടിച്ചെടുത്തു. സൗത്ത് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ മദനമോഹനന്‍, ഷനോസ്, സതീഷ്, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."