റേഷന്‍ വിതരണത്തില്‍ ഒരാളെയും ഒഴിവാക്കിയിട്ടില്ല: മുഖ്യമന്ത്രി
കൊല്ലം: റേഷന്‍ വിതരണശൃംഖലയില്‍നിന്നും ഒരാളെപ്പോലും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മുഴുവനാളുകള്‍ക്കും റേഷന്‍ ലഭിക്കും. അളവിലും വിലയിലും മാത്രമാണ് വ്യത്യാസമുണ്ടാകുക. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. മുന്‍ഗണനാ വിഭാഗത്തിനു കാര്‍ഡിലുള്‍പ്പെട്ട ആളൊന്നിനു അഞ്ചുകിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നല്‍കും. മുന്‍ഗണനേതര സംസ്ഥാന സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കാര്‍ഡിലുള്ള ആളൊന്നിനു രണ്ടുകിലോ വീതം ഭക്ഷ്യധാന്യം രണ്ടുരൂപാ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡിരഹിത വിഭാഗത്തില്‍പെട്ടവര്‍ക്കും മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഇവര്‍ക്കു 7.90 രൂപയ്ക്കു അരിയും 6.70 രൂപയ്ക്കു ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കാര്യം ഒഴിച്ചാല്‍ ചികിത്സയുമായി ബന്ധപ്പെട്ടു നേരത്തേ ബി.പി.എല്‍ കാര്‍ഡുപ്രകാരം ലഭ്യമായിരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും.
ഇനിമുതല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഒന്നില്‍കൂടുതല്‍ തവണ കടയില്‍ കയറിയിറങ്ങേണ്ടതില്ല. ഒറ്റത്തവണത്തെ യാത്രയില്‍ത്തന്നെ അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളെല്ലാം വാങ്ങി മടങ്ങാം. മാത്രമല്ല, ഒരു മാസത്തെ സാധനം മുന്‍കൂറായി റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടാകും. അര്‍ഹതപ്പെട്ടവര്‍ക്കു അര്‍ഹമായ അളവില്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. റേഷന്‍ വിതരണം സുതാര്യമാകുന്നതോടെ വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികളും ഇല്ലാതാകും. റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാല ആവശ്യമായ കമ്മിഷന്‍ വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. എ.എ.വൈ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു, സംസ്ഥാന മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു, എം.എല്‍.എ മാരായ എം. നൗഷാദ്, എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, ജി.എസ് ജയലാല്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ഡോ. മിത്ര .റ്റി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവിമാമന്‍ കെ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എന്‍ ബാലഗോപാല്‍, എന്‍. അനിരുദ്ധന്‍, എ. യൂനസ് കുഞ്ഞ്, ജി. ഗോപിനാഥ്, അഡ്വ. ഫിലിപ്പ് കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭക്ഷ്യപൊതുവിതരണ സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപ്ലൈകോ സി എം ഡി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി കെ ജോണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."