HOME
DETAILS

സ്വാഗതാര്‍ഹമാണ് പാക് മാധ്യമ ആഹ്വാനം

  
backup
May 01 2018 | 02:05 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a7

ദീര്‍ഘകാലം പരമശത്രുക്കളായി നിന്ന ഉത്തരകൊറിയയും ദക്ഷിണകൊറിയയും ശത്രുതയും അഹന്തയും വെടിഞ്ഞ് സൗഹൃദത്തിന്റെ പാതയിലേക്കു വന്നത് ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും മഹത്തായ രാഷ്ട്രീയസംഭവമാണ്. അതിനെ അതിശയിക്കാന്‍ കെല്‍പ്പുള്ള ഏക സംഭവം ഇതേ പാതയില്‍ ഇന്ത്യയും പാകിസ്താനും എത്തുകയെന്നതാണ്. ഏഴു പതിറ്റാണ്ടു കാലത്തെ കൊടിയ പകയും പോരാട്ടവും അവിശ്വാസവുമെല്ലാം മറന്ന് ഏകോദരസഹോദരങ്ങളായി കഴിയാന്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ക്കു സാധിച്ചാല്‍ അത് ലോകചരിത്രത്തിലെ സുപ്രധാന സംഭവമായിരിക്കും. ഒരുപക്ഷേ,വലിയ വിനാശത്തില്‍നിന്ന് ഇന്ത്യാഉപഭൂഖണ്ഡത്തെയും മഹായുദ്ധത്തില്‍നിന്നു ലോകത്തെത്തന്നെയും രക്ഷിക്കലാകും അത്.
രണ്ടു കാലയളവ് പൂര്‍ണമായും യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലിരുന്ന് 2016 ഡിസംബറില്‍ വിരമിച്ച ബാന്‍ കി മൂണ്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യക്കാരനും പാകിസ്താന്‍കാരനും മറക്കാന്‍ പാടില്ലാത്തതാണ്. മൂന്നാം ലോകയുദ്ധമുണ്ടാകാന്‍ എന്തെങ്കിലും സംഭവം കാരണമാകുമെങ്കില്‍ അത് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന കശ്മിര്‍ സംഘര്‍ഷമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കശ്മിര്‍പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഐക്യരാഷ്ട്രസഭയുടെ നിലവിലുള്ള സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചുമതലയേറ്റെടുത്ത ശേഷം അതിശക്തമായി അപലപിച്ച വിഷയം ഇന്ത്യക്കാകെ നാണക്കേടുണ്ടാക്കിയതും ഇന്ത്യയില്‍ കടുത്ത സാമുദായിക ക്രൂരതകളാണ് നടമാടുന്നതെന്നു ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ പാകിസ്താന്‍ ആയുധമാക്കാന്‍ ശ്രമിച്ചതുമായ കത്‌വ സംഭവമാണ്. എട്ടുവയസ്സുകാരിയായ നാടോടി ബാലികയെ അതിനിഷ്ഠൂരമായി കൂട്ടമാനഭംഗത്തിനു വിധേയയാക്കുകയും കൊല്ലുകയും ചെയ്ത സംഭവം കശ്മിരില്‍ ഇന്ത്യ നടത്തുന്ന സാമുദായിക ഭീകരതയ്ക്കു തെളിവാണെന്നു വരുത്താന്‍ പാക് മാധ്യമങ്ങള്‍ ഉത്സാഹത്തോടെ ശ്രമിക്കുകയും ചെയ്തു.
അതേ പാക് മാധ്യമങ്ങളാണു കഴിഞ്ഞദിവസം ഏറെ ശ്രദ്ധേയവും സ്വാഗതാര്‍ഹവുമായ നിര്‍ദേശം മുന്നോട്ടുവച്ചത്. ദിവസങ്ങള്‍ക്കു മുമ്പു പരസ്പരസമാധാനവും സൗഹൃദവും കെട്ടിപ്പടുക്കാനും കഴിഞ്ഞകാലത്തെ പകമറക്കാനും ഉത്തരകൊറിയയുടെയും ദക്ഷിണകൊറിയയുടെയും ഭരണസാരഥികള്‍ തീരുമാനിച്ചതുപോലെ ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ സമ്പൂര്‍ണമായി പരിഹരിച്ച് ഈ മേഖലയില്‍ ശാശ്വതസമാധാനം പുലര്‍ത്താന്‍ ഇരുരാജ്യങ്ങളിലെയും ഭരണസാരഥികള്‍ തയാറാകണമെന്നാണ് പാക് മാധ്യമങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുലര്‍ന്നു കാണാനുള്ള ആത്മാര്‍ഥമായ ആ ആഗ്രഹത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയും അത്തരം നീക്കത്തെ മനസ്സുനിറഞ്ഞു സ്വാഗതംചെയ്യുകയുമാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും സുപ്രധാന കര്‍ത്തവ്യമെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കൊറിയന്‍ സാരഥികള്‍ സ്വീകരിച്ച മാര്‍ഗം ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണകൂടങ്ങള്‍ നടപ്പാക്കിയാല്‍ രക്ഷപ്പെടുന്നതു രണ്ടു രാജ്യത്തെയും ജനകോടികളായിരിക്കും.
എത്രയെത്ര കോടി രൂപയാണ് ഇന്ത്യയും പാകിസ്താനും ശത്രുസംഹാരത്തിനായി ഓരോ വര്‍ഷവും തുലച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും നശീകരണശക്തിയുള്ള ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ രണ്ടു രാജ്യങ്ങളും ചെലവഴിച്ച തുകയ്ക്കു കൈയും കണക്കുമുണ്ടോ. അതിനശീകരണശക്തിയുള്ള ആണവായുധങ്ങള്‍ സ്വന്തമായുള്ള ചുരുക്കം രാജ്യങ്ങളില്‍ ഇന്ത്യയും പാകിസ്താനുമുണ്ട്. രണ്ടു രാജ്യങ്ങളും ഈ ആയുധങ്ങള്‍ സംഭരിച്ചുവച്ചിരിക്കുന്നതു മറ്റേതെങ്കിലും ശത്രുവിനെ ഭയന്നല്ല.
ഇന്ത്യക്കു പാകിസ്താനും പാകിസ്താന് ഇന്ത്യയുമാണ് ശത്രു. ആ ശത്രുവിനെ സംഹരിക്കാന്‍ വേണ്ടി മാത്രമാണ് കോടിക്കണക്കിനു രൂപ വര്‍ഷന്തോറും ചെലവഴിച്ചു വിനാശായുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. അതിനുവേണ്ടി മാത്രമാണ് ഇത്രയും സൈനികശക്തി സംവിധാനം ചെയ്തുവച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇനിയൊരു യുദ്ധമുണ്ടായാല്‍ അതു കഴിഞ്ഞകാല യുദ്ധങ്ങള്‍ പോലെയാവില്ല. സൈനികശക്തിയില്‍ ഇന്ത്യയാണു മുന്നില്‍. പക്ഷേ, ആദ്യം രാസായുധങ്ങളോ ആണവായുധങ്ങളോ പ്രയോഗിക്കുക പാകിസ്താനായിരിക്കും. അക്കാര്യം അവര്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഇന്ത്യയെ വെല്ലാനാവില്ലെന്ന പരാജയഭീതി തന്നെയാണ് അതിനു കാരണം.
ഇന്ത്യയും പാകിസ്താനും സമ്പന്നരാഷ്ട്രങ്ങളല്ല. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ആരോഗ്യപരിപാലന രംഗത്തെ ദയനീയവാസ്ഥയിലും ഇരു രാജ്യങ്ങളും വളരെ മുന്നിലാണ്. ലോകത്തെ അതിസമ്പന്നര്‍ ഏറെയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പക്ഷേ, ഈ നാട്ടില്‍ 27 ശതമാനവും കടുത്ത ദാരിദ്ര്യത്തിലാണ്. പാകിസ്താന്റെ കാര്യം ഇതിലും ദയനീയമാണ്. തൊഴിലില്ലായ്മ ഇരുരാജ്യങ്ങളിലും അതിരൂക്ഷമാണ്.
വിനാശകാരികളായ ആയുധങ്ങള്‍ വാരിക്കൂട്ടുന്നതിനും മറ്റും ചെലവഴിക്കുന്ന ഭീമമായ തുക പട്ടിണി മാറ്റാനും വികസനാവശ്യത്തിനും തൊഴില്‍സംരംഭങ്ങള്‍ക്കുമായി ചെലവഴിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയും പാകിസ്താനും എന്നേ വികസിതരാജ്യങ്ങളായി മാറുമായിരുന്നു.
ശത്രുവിനെയല്ല, ശത്രുതയെയാണ് ഇല്ലായ്മ ചെയ്യേണ്ടതെന്ന ഗുണപാഠം നമ്മളും സ്വീകരിക്കണമെന്ന പാക് മാധ്യമങ്ങളുടെ ആഹ്വാനം തീര്‍ച്ചയായും അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago