HOME
DETAILS
MAL
എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: എം.എം ഹസന്
backup
May 01 2018 | 02:05 AM
ന്യൂഡല്‍ഹി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദിയായ സ്പെഷല്‍ ടൈഗര്‍ ഫോഴ്സ് തലവനായിരുന്ന എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്.
കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രീജിത്തിന്റെ വീട്ടില്‍ പോകാത്തത്. കേസ് സി.ബി.ഐക്ക് കൈമാറണം. മുഖ്യമന്ത്രി രണ്ടുദിവസം കൊച്ചിയില്‍ ഉണ്ടായിട്ടും ശ്രീജിത്തിന്റെ വീട്ടില്‍ പോകാതിരുന്നത് ശരിയായില്ല. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.പി.എം പ്രതിക്കൂട്ടിലാണ്. അതിനാലാണ് പാര്‍ട്ടി വിശദീകരണ യോഗം സംഘടിപ്പിച്ചത്. കേസില്‍ ഇടപെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എത്രതവണ പറഞ്ഞാലും ജനങ്ങള്‍ക്ക് എല്ലാം അറിയാം. കേരളാ പൊലിസ് അന്വേഷിച്ചാല്‍ ഒന്നും തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."