HOME
DETAILS
MAL
വനം വകുപ്പ് ജീവനക്കാരന് നേരെ കൈയേറ്റം; സി.പി.എം പഞ്ചായത്തംഗം റിമാന്‍ഡില്‍
backup
May 01 2018 | 02:05 AM
തൊടുപുഴ: വനം വകുപ്പ് ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസില്‍ സി.പി.എം പഞ്ചായത്ത് മെമ്പര്‍ അടക്കം റിമാന്‍ഡില്‍.
സി.പി.എം നേതാവും ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും ആള്കല്ല് പുതുപ്പറമ്പില്‍ വര്‍ക്കിയുടെ മകനുമായ പി.സി രാജന്, സഹോദരന് ബാബു, സുഹൃത്ത് മലയിഞ്ചി അറക്കപ്പറമ്പില്‍ റോയി എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. 2002 ലാണ് കേസിനാസ്പദമായ സംഭവം.അനധികൃതമായി വനത്തില്‍ നിന്ന് തടിവെട്ടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെ തടഞ്ഞ വനപാലകനെ അക്രമിച്ച് കൈയ്യൊടിച്ച സംഭവത്തില്‍ കരിമണ്ണൂര്‍ പൊലിസ് ചാര്‍ജ് ചെയ്തിരുന്ന കേസിലാണ് റിമാന്‍ഡ്.
അഡ്ഹോക് കോടതി മൂന്നു പേരെയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളെ വിയ്യൂര്‍ ജയിലിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."