HOME
DETAILS

സുരക്ഷിതത്വത്തിലൂന്നിയ ഗതാഗത സംസ്‌കാരം വളര്‍ത്തണം: മുഖ്യമന്ത്രി

  
backup
May 01 2018 | 02:05 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af

 

തിരുവനന്തപുരം: സുരക്ഷിതത്വത്തിലൂന്നിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമങ്ങള്‍ തങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ളതാണെന്ന തിരിച്ചറിവുണ്ടാകണം. അപകടനിരക്ക് കുറക്കുന്നതിന് നിയമപരമായ ക്രമീകരണവും ബോധവല്‍ക്കരണവുമാണ് വേണ്ടത്. നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടിയെടുക്കും. റോഡുകളില്‍ അത്യാധുനിക കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ നിയമപാലകരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥിതി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. വാഹനപരിശോധനയിലെ പ്രാകൃത രീതികള്‍ അവസാനിപ്പിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. പരിശോധന ശക്തിപ്പെടുത്തുന്നതിനായി 23 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹൈവേകളില്‍ നാറ്റ്പാക് നടത്തിയ പഠനത്തില്‍ കണ്ടെത്തിയ 275 ബ്ലാക്ക് സ്‌പോട്ടുകള്‍ അപകടരഹിത മേഖലകളാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും. സേവ് കേരള പദ്ധതിക്കായുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം കോര്‍പറേഷന്‍ പരിധി നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. 14 ജില്ലകളിലും നോ ഹോണ്‍ മേഖലകള്‍ സൃഷ്ടിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാള്‍, മുന്‍ ഡി.ജി.പി കെ.പി സോമരാജന്‍, കൗണ്‍സിലര്‍ പാളയം രാജന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago