HOME
DETAILS
MAL
ബി.ജെ.പിക്കാര്‍ക്കു വെട്ടേറ്റ സംഭവം: അന്വേഷണം ഊര്‍ജിതം
backup
March 09 2017 | 21:03 PM
കണ്ണൂര്‍: തളാപ്പ് ഭജന്‍മുക്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വെട്ടേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ഇടച്ചേരിവയല് ശിവോഹത്തില്‍ കെ സുശീല്‍കുമാറിനെ(48) അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സുശീല്‍കുമാറിന്റെ കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു.
വെട്ടേറ്റ പി.വി ശിവദാസന്‍, എ.എന്‍ മിഥുന് എന്നിവര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 8.30ഓടെ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ മുഖംമൂടി സംഘം തളാപ്പ് ഭജനമുക്കില്‍ നില്‍ക്കുകയായിരുന്ന സുശീല്‍ കുമാറിനെയും മറ്റുള്ളവരെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കുകളുടെ നമ്പര്‍ പൊലിസിനു ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഈ നമ്പറുകള്‍ യഥാര്‍ഥമാണോ എന്നതു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."