HOME
DETAILS
MAL
പൊന്ന്യം ബോംബേറ്: ബി.ജെ.പി പ്രവര്ത്തകന് പിടിയില്‍
backup
March 09 2017 | 22:03 PM
തലശ്ശേരി: കതിരൂര്‍ പൊന്ന്യം നായനാര്‍ റോഡില്‍ ബോംബെറിഞ്ഞ് ഏഴോളം പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍. മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കതിരൂര്‍ പൊലിസ് കേസെടുത്തു. സംഭവത്തില്‍ പരുക്കേറ്റെന്നാരോപിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ എരഞ്ഞോളി കുടക്കളത്തെ പാലയുള്ള പറമ്പത്ത് പ്രബേഷി(24)നെയാണ് എസ്.ഐ സുഖേഷും സംഘവും അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.ബോംബേറില്‍ പ്രതിഷേധിച്ച് നായനാര്‍ റോഡിലും പരിസര പ്രദേശങ്ങളിലും സി.പി.എം നേതൃത്വത്തില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തി. അറസ്റ്റിലായ പ്രബേഷ് നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും പൊലിസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."