HOME
DETAILS
MAL
അംബേദ്കറും മോദിയും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍
backup
May 01 2018 | 02:05 AM
ഗാന്ധിനഗര്‍: അംബേദ്കറും മോദിയും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ നടന്ന സമസ്ത ഗുജറാത്ത് ബ്രാഹ്മണ സമാജ് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തി ബ്രാഹ്മണനാകുന്നത് കര്‍മങ്ങളിലൂടെയാണ്. ജ്ഞാനിയായ ഒരാളെ ബ്രാഹ്മണനെന്നു വിളിക്കുന്നതില്‍ തെറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരു ബ്രാഹ്മണനാണ്. രാമന് ക്ഷത്രിയനും കൃഷ്ണന് പിന്നോക്കക്കാരനുമായിരുന്നുവെന്നും ത്രിവേദി പറഞ്ഞു. അതേസമയം ത്രിവേദിയുടെ ജാതി പരാമര്‍ശത്തിനെതിരേ ബി.ജെ.പി എം.പി. ഉദിത് രാജ് രംഗത്തെത്തി. സ്പീക്കര്‍ക്ക് ഇന്ത്യയുടെചരിത്രമറിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പരാമര്‍ശം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."