ബസുകള്‍ വാങ്ങുന്നതിന് തുക അനുവദിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തിലെ ഗവ. എല്‍.പി.എസ്. തലയല്‍,(മാണിക്കല്‍), ഗവ. ഗേല്‍സ് എച്ച്.എസ്.എസ്. (നെടുമങ്ങാട് നഗരസഭ), ഗവ.യു.പി.എസ്.കൊഞ്ചിറ (വെമ്പായം), ഗവ.എച്ച്.എസ്.എസ്.പൂവത്തൂര്‍ (നെടുമങ്ങാട് നഗരസഭ),ഗവ. യു.പി.എസ്. ഇടമല, (നെടുമങ്ങാട് നഗരസഭ), ഗവ. എല്‍.പി.എസ്. കന്യാകുളങ്ങര, (നെടുമങ്ങാട് നഗരസഭ), ഗവ. എല്‍.പി.എസ്. കൊല്ലംകാവ് (നെടുമങ്ങാട് നഗരസഭ), ഗവ.എല്‍.പി.എസ്. കരിച്ചാറ, (അണ്ടൂര്‍ക്കോണം), ഗവ.എച്ച്.എസ്.എസ്.അയിരൂപ്പാറ, (പോത്തന്‍കോട്) എന്നീ വിദ്യാലയങ്ങള്‍ക്കായി ഒന്‍പത് ബസുകള്‍ വാങ്ങുന്നതിന് 1.18 കോടി രൂപ സി.ദിവാകരന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പ്രസ്തുത വിദ്യാലയങ്ങളിലെ പി.ടി.എ. ഭാരവാഹികള്‍ക്ക് നെടുമങ്ങാട് കൂടുന്ന പൊതുയോഗത്തില്‍ വച്ച് ബസുകള്‍ കൈമാറുമെന്നു എം.എല്‍.എ.യുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."