ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രംജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു.
വരുന്ന സാമ്പത്തിക വര്‍ഷം ജനറല്‍ വിഭാഗത്തില്‍ 19691000 രൂപയും പട്ടികജാതി വിഭാഗത്തില്‍ 32190009 രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 7221000 രൂപയും മെയിന്റനന്സസ് ഗ്രാന്റ് വിഭാഗത്തില്‍ 3800000 രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി വിഹിതമായി അനുവദിച്ചിട്ടുള്ളത്. കൂടാതെ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 47136000 രൂപുയും സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം ബാച്ച് 2, 5 എന്നിവയിലായി 3 കോടി രൂപയും ഉള്‍പ്പടെയുള്ള പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുത്.
ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതി, വിധവകള്‍ക്ക് ഭവന നിര്‍മ്മാണം, ചികിത്സാ സൗകര്യം, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപയുടെ പഠന മുറി നിര്‍മ്മാണം, കേരളോത്സവം, ക്ഷീരോത്സവം, കാര്‍ഷികമേള, വികലാംഗര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, സര്‍ട്ടിഫിക്കറ്റ് വിതരണം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും തുടങ്ങിയ വിവി പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
റോഡ്, കലുങ്ക്, ഓട നിര്‍മ്മാണം, തീക്കോയി, തിടനാട് ജലനിധി പദ്ധതികള്‍ക്കുള്ള വിഹിതം, പൂഞ്ഞാര്‍ പഞ്ചാത്തില്‍ പൊതുശ്മശാനം, പട്ടികവര്‍ഗ്ഗ കോളനികളില്‍ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതികള്‍ എന്നിവയും ഏറ്റെടുത്ത നടപ്പാക്കുമെന്ന് പ്രസിഡന്റ് ആര് പ്രേംജി, വൈസ് പ്രസിഡന്റ് ലിസി തോമസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."