മാധവന്‍ നായര്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായ കാറഡുക്കയിലെ മാധവന്‍ നായരെ വധിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കാറഡുക്ക ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ മാധവന്‍ നായരെ ഭാര്യാ സഹോദരി പുത്രനും പൊലിസുകാരനുമായ കറനയിലെ ശ്യാം കുമാറാണ് വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. നവംബര്‍ 17 നാണു കേസിനാസ്പദമായ സംഭവം. സ്വത്ത് തര്‍ക്കമാണ് മാധവന്‍ നായരെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് പൊലിസ് കണ്ടെത്തല്‍. 49 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ അറസ്റ്റിലായി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശ്യാം കുമാറിന് ഇത് വരെ ജാമ്യം ലഭ ച്ചിട്ടില്ല. കണ്ണൂര്‍ മങ്ങാട്ട് പറമ്പ കെ.എ.പി ബറ്റാലിയനിലെ സിവില്‍ പൊലിസ് ഓഫിസറായിരുന്നു ശ്യാം കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."