HOME
DETAILS

ജി-20 ഉച്ചകോടി; കൊവിഡ് 19 നെ ചെറുക്കാൻ ആഗോള തലത്തിൽ ഏകോപനത്തോടെ ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് സൽമാൻ രാജാവ്

  
backup
March 26 2020 | 16:03 PM

g20-conference

 

ജിദ്ദ: കൊവിഡ് 19 നെ ചെറുക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പരസ്പര സഹകണത്തോടെയും ഏകോപനത്തോടെയുമുള്ള ശക്തമായ നടപടികൾ ആവശ്യമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. ജി-20 ഉച്ചകോടിയിൽ അധ്യക്ഷം വഹിച്ചാണ് കൊറോണ വ്യാപനം ചെറുക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞത്. കൊറോണ വ്യാപനത്തിന്റെ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ചും കൊറോണ വ്യാപനം ചെറുക്കുന്നതിന് ആഗോള തലത്തിൽ ഏകോപനത്തോടെ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്യുന്നതിന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിലാണ് അസാധാരണ ജി-20 ഉച്ചകോടി നടന്നത്. നിലവിൽ ജി-20 അധ്യക്ഷസ്ഥാനം വഹിക്കുന്ന സഊദി അറേബ്യ മുൻകൈയെടുത്താണ് ഉച്ചകോടി വിളിച്ചുചേർത്തത്. 

കൊറോണ മഹാമാരി ചെറുക്കുന്നതിന് വ്യത്യസ്ത തലങ്ങളിൽ ശക്തമായ മുൻകരുതൽ നടപടികൾ ആവശ്യമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. 

 

ലോകത്തെ നിരവധി രാജ്യങ്ങളിൽ ഈ മഹാമാരി ഇപ്പോഴും ജീവൻ കവരുകയും ദുരിതം വിതക്കുകയും ചെയ്യുന്നു. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വ്യാപിച്ച് സമ്പദ്‌വ്യവസ്ഥകളെയും ഓഹരി വിപണികളെയും ആഗോള വ്യാപാരത്തെയും വിതരണ ചെയിനുകളെയും ബാധിക്കാനിടയുണ്ട്. ഇത് വികസനത്തിനും വളർച്ചക്കും പ്രതിബന്ധം സൃഷ്ടിക്കുകയും മുൻ വർഷങ്ങളിൽ ലോകം നേടിയ ആർജിത നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ മാനുഷിക പ്രതിസന്ധിക്ക് ആഗോള പ്രതികരണം ആവശ്യമാണ്. ഈ മഹാമാരി ചെറുക്കുന്നതിന് ജി-20 രാജ്യങ്ങൾ ഒരുമിച്ചുനിൽക്കുകയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും വേണമെന്നും സൽമാൻ രാജാവ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. 

യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചു. അംഗ രാജ്യങ്ങളായ ജോര്‍ദാന്‍, സ്‌പെയിന്‍, സിംഗപൂര്‍, സ്വിറ്റ്സര്‍ലാന്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്റും യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ ഐക്യരാഷ്ട്ര, ലോകാരോഗ്യ സംഘനാ പ്രതിനിധികളും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  9 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago