മുത്വലാഖ്: കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: അധികാരം ലഭിച്ചാല്‍ മുത്വലാഖ് ബില്‍ പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബറേലിയിലെ നികാഹ് ഹലാല സംഭവം ഉദ്ധരിച്ചാണ് ജെയ്റ്റിലിയുടെ വിമര്‍ശം.
ഇത്തരം വാര്‍ത്തകള്‍ വായിച്ച് മനുഷ്യ മനഃസാക്ഷി മുത്വലാഖിനെതിരേ ശക്തമാകുമ്പോഴാണ് ഒരു ന്യൂനപക്ഷ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊï് കോണ്‍ഗ്രസ് അധ്യക്ഷനും കൂട്ടുകക്ഷികളും പാര്‍ലമെന്റില്‍ പാസാകാതെ നില്‍ക്കുന്ന ബില്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കുന്നത്. മുത്വലാഖ് നിയമവിധേയമാക്കുമെന്നാണ് അവര്‍ നല്‍കുന്ന വാഗ്ദാനം. ബറേലി നികാഹ് ഹലാല സംഭവം നിങ്ങളുടെ മനസാക്ഷിയെ ഇളക്കുന്നില്ലേ?-ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്് പോസ്റ്റില്‍ ചോദിച്ചു.
മുഴുവന്‍ മുസ്‌ലിം സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുന്ന സുപ്രിംകോടതിയുടെ ഷാബാനു വിധി നിയമനിര്‍മാണത്തിലൂടെ അട്ടിമറിച്ച് ചരിത്രപരമായ മïത്തരം കാണിച്ചയാളാണ് രാജീവ് ഗാന്ധി. ഈ നടപടി വിധവകളായ സ്ത്രീകളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും അനാഥത്വത്തിലേക്കുമാണു നയിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും മറ്റൊരു പിന്തിരിപ്പന്‍ നടപടിയാണ് കൈക്കൊള്ളുന്നത്. രാഹുലിന്റെ നീക്കം സ്ത്രീകളെ നിത്യദാരിദ്ര്യത്തിലേക്കു നയിക്കുക മാത്രമല്ല, മനുഷ്യനിലനില്‍പിനുതന്നെ വിരുദ്ധമാണ്. രാഷ്ട്രീയ അവസരവാദികള്‍ അടുത്ത ദിവസത്തെ മാധ്യമ തലവാചകങ്ങളിലേ ശ്രദ്ധിക്കൂ. എന്നാല്‍, ദേശനിര്‍മാതാക്കള്‍ അടുത്ത നൂറ്റാïിലേക്കാണ് നോക്കുന്നത്-ജെയ്റ്റ്‌ലി കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."