അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: ക്രിസ്റ്റ്യന്‍ മിഷേല്‍ ജാമ്യാപേക്ഷ നല്കി
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും അന്വേഷിക്കുന്ന കേസുകളില്‍ തനിക്കെതിരേ നിശ്ചിത സമയം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മിഷേലിന്റെ അഭിഭാഷകന് ഡല്‍ഹി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും 60 ദിവസമായിട്ടും തനിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ മിഷേല്‍ വാദിച്ചു.
2018 ഡിസംബര്‍ 22 മുതല്‍ താന്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പൂര്‍ത്തിയായ മുറയ്ക്കു ജാമ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ കോടതി വാദം കേള്‍ക്കാനിരിക്കുന്ന 12നു മുന്‍പായി ഇ.ഡിയും സി.ബി.ഐയും മറുപടി നല്‍കണമെന്ന് സ്പെഷല്‍ ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 22നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മിഷേലിനെ അറസ്റ്റ് ചെയ്തത്. ദുബൈയിലായിരുന്ന ഇദ്ദേഹത്തെ യു.എ.ഇ അധികൃതര്‍ ഇന്ത്യക്കു കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."