HOME
DETAILS

സാമ്പത്തിക സംവരണം: ഹരജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി

  
backup
February 08 2019 | 18:02 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af

 

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനം.


കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച് ഭരണഘടനയില്‍ നടത്തിയ 103ാം ഭേദഗതിയെയാണ് ഹരജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സമര്‍പ്പിച്ച ഹരജിയും ഇതോടൊപ്പം പരിഗണിക്കും.
ആകെ സംവരണത്തിന് 50 ശതമാനം പരിധി നിശ്ചയിച്ച 1993ലെ സുപ്രിംകോടതി ഉത്തരവ് ലംഘിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ് 10 ശതമാനം സംവരണമെന്നാണ് ഹരജിയിലെ പ്രധാന വാദം. 27 ശതമാനം സംവരണം ഒ.ബി.സി വിഭാഗങ്ങള്‍ക്കും 22 ശതമാനം പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയത് അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ചാണ്. ഇതോടൊപ്പം 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയാല്‍ ആകെ സംവരണം 60 ശതമാനമായി ഉയരും.


സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാത്രം അടിസ്ഥാനത്തിലാണ് സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കരുതെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതായും ഹരജി ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago