HOME
DETAILS

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റൂറല്‍ എസ്.പിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് യു.ഡി.എഫ്

  
backup
May 01 2018 | 11:05 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1-8

 

 

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് മുഖ്യ ഉത്തരവാദിയായ റൂറല്‍ എസ്.പിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കീഴുദ്യോഗസ്ഥരുടെ പേരില്‍ കേസ് എടുത്ത് റൂറല്‍ എസ്.പിയെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഒരു ദിവസം മുഴുവന്‍ എറണാകുളത്ത് മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ധിക്കാരപരമായ നിലപാടാണ്. ശ്രീജിത്ത് അടക്കം പൊലിസിന്റെ വീഴ്ചമൂലം ജില്ലയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കുറ്റക്കാരായ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് എട്ടിന് യു.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനായിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം കലക്ടറേറ്റ് ഉപരോധിക്കാന്‍ യോഗം തീരുമാനിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, എന്‍.വേണുഗോപാല്‍, വി.ജെ.പൗലോസ്, ലൂഡി ലൂയീസ്, അബ്ദുള്‍ മുത്തലിബ്, ജില്ലാ കണ്‍വീനര്‍ വിന്‍സന്റ് ജോസഫ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, ആര്‍എസ്പി ജില്ലാ പ്രസിഡന്റ് ജോര്‍ജ് സ്റ്റീഫന്‍, സിഎംപി ജില്ലാ സെക്രട്ടറി പി.രാജേഷ്, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയംഗം ടി.ആര്‍.ദേവന്‍, കോണ്‍ഗ്രസ് നേതാക്കളായ എം.പ്രേമചന്ദ്രന്‍, ഐ.കെ.രാജു, വിജയലക്ഷമി ടീച്ചര്‍, എന്‍.പി.പൗലോസ്, കെ.രജികുമാര്‍, എം.ആര്‍.അഭിലാഷ്,, ലത്തീഫ് ആലുവ, സേവ്യര്‍ തായങ്കരി, പത്മനാഭന്‍ മാസ്റ്റര്‍, ജോഷി പള്ളന്‍, എന്‍.കെ.സച്ചു, പോളച്ചന്‍ മണിയങ്കോട്, കെ.വൈ.യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago