HOME
DETAILS

വീല്‍ചെയറിലിരുന്ന് പ്രളയത്തിലെ ഇരകളുടെ രക്ഷകനായ ശ്രീമുരുകന് നാടിന്റെ ആദരം

  
backup
February 09 2019 | 03:02 AM

%e0%b4%b5%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%86%e0%b4%af%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3

അന്തിക്കാട്: പ്രളയത്തിലെ ഇരകള്‍ക്കായി വീല്‍ചെയറിലിരുന്ന് ശ്രീ മുരുകന്റെ ശബ്ദസഞ്ചാരം. കേള്‍ക്കാതെ പോകുമായിരുന്ന ആയിരം നിലവിളികളാണ് പ്രളയകാലത്ത് വീല്‍ച്ചെയറിലിരുന്ന് ശ്രീ മുരുകന്‍ അധികൃതരുടെ ചെവിയിലെത്തിച്ചത്.  ആശയ വിനിമയ മാധ്യമങ്ങളെല്ലാം കണ്ണടച്ചപ്പോള്‍ ഹാം റേഡിയോവഴി ശ്രീ മുരുകന്‍ മറ്റു ഹാമുകള്‍ക്കൊപ്പം ലൈവ് ആയി. കുറേപ്പേരെ രക്ഷിക്കാനും ഏറെ പേര്‍ക്ക് ഭക്ഷണമെത്തിക്കാനും ഇങ്ങനെ സാധിക്കുകയും ചെയ്തു. കലക്ടറും ആര്‍.ഡി.ഒ.യും തമ്മിലുള്ള ആശയവിനിമയം വരെ പലപ്പോഴും ശ്രീ മുരുകനിലൂടെയായിരുന്നു. അന്തിക്കാട്ടെ വീട്ടിലിരുന്ന് ദിവസങ്ങളോളം വിശ്രമമില്ലാതെ രക്ഷാ സന്ദേശങ്ങള്‍ കൈമാറുകയായിരുന്നു ഇദ്ദേഹം. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ വിവരങ്ങള്‍ ഹാം റേഡിയോ കൂട്ടായ്മയിലൂടെ ശ്രീ മുരുകനിലെത്തി. ഇവയെല്ലാം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്തു. പ്രളയത്തില്‍ കുടുങ്ങിക്കിടന ഗര്‍ഭിണികള്‍ക്കു വരെ ശ്രീ മുരുകന്‍ ഉത്തരമുണ്ടാക്കി. പ്രളയത്തില്‍ മാത്രമല്ല സുനാമിയിലും ഗുജറാത്ത് ഭൂകമ്പത്തിലും വരെ പ്രവര്‍ത്തിച്ച പരിചയം ശ്രീ മുരുകനുണ്ട്. ഭൂകമ്പത്തില്‍പ്പെട്ട പലരും ജീവിച്ചിരിക്കുന്നുണ്ടെന്നറിയുന്നത് ഇദ്ദേഹത്തിലൂടെയാണ്.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച ശ്രീ മുരുകന് 1992 ലാണ് ഹാം റേഡിയോ ലൈസന്‍സ് ലഭിക്കുന്നത്. നിരവധി രോഗികളെ ശുശ്രൂഷിക്കുന്ന കാരുണ്യ വെല്‍ഫെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ശ്രീ മുരുകന്‍. വൈകല്യം വകവയ്ക്കാതെ പ്രളയബാധിതര്‍ക്കായി ഹാം റേഡിയോവഴി രക്ഷാപ്രവര്‍ത്തനം നടത്തിയ പടിയം സ്വദേശി ശ്രീ മുരുകനെ അന്തിക്കാട് പൗരാവലീയും മൈത്രിവിങ് അന്തിക്കാടും ചേര്‍ന്ന് ആദരിക്കും.  ഇന്ന് വൈകിട്ട് 3.30ന് കെ.ജി.എം.എല്‍.പി സ്‌കൂളിലാണ് ചടങ്ങ് നടക്കുന്നത്. പടിയംം കൊച്ചത്ത് ഭാസ്‌കരന്റെയും രാധയുടെയും മകനായി 1964ലാണ് ജനനം.  ഹാം റേഡിയോ പ്രവര്‍ത്തനത്തിന് പുരസ്‌കാരം, 2004 സുനാമി ഹാം റേഡിയോ വാര്‍ത്താവിനിമയത്തിന് പുരസ്‌കാരം, ഉത്തരാഖണ്ഡ് ഭൂചലനം ഹാം റേഡിയോ പുരസ്‌കാരം, ഇടമലക്കുടി ഇലക്ഷന്‍ ഹാം റേഡിയോ പുരസ്‌കാരം, 2018 പ്രളയം ഹാം റേഡിയോ പുരസ്‌കാരം തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ശ്രീ മുരുകന് ലഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago