HOME
DETAILS

ദുരിതങ്ങള്‍ക്ക് വിട; ചെട്ട്യാലത്തൂരുകാര്‍ കാടിന് പുറത്തേക്ക്

  
backup
March 09 2017 | 22:03 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%9a%e0%b5%86%e0%b4%9f

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വന്യജീവി-മനുഷ്യ സംഘര്‍ഷമുള്ളതും വീടും കൃഷിയും ഉപേക്ഷിച്ച് പത്തില്‍പരം കുടുംബങ്ങള്‍ പലായനം ചെയ്തതുമായ ചെട്ടിയാലത്തൂര്‍ ഗ്രാമം ഒടുവില്‍ കാടിന് പുറത്തേക്ക്. കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സമഗ്ര വന്യജീവി ആവാസവ്യവസ്ഥാ വികസന പദ്ധതിയനുസരിച്ച് 11 കോടി രൂപ ഇതിനായി അനുവദിച്ചു. ബാക്കി തുക ഉടന്‍ അനുവദിക്കും. കര്‍ണാടകയിലെ ബന്ധിപ്പൂര്‍, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി കേന്ദ്രങ്ങളുടെയും വയനാട് വന്യജീവി കേന്ദ്രത്തിന്റെയും മധ്യത്തിലാണ് ഈ ഗ്രാമം. കേരള വനം വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിക്കപ്പെട്ടത്.
വയനാട് വന്യജീവി കേന്ദ്രത്തില്‍ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട 14 ഗ്രാമങ്ങളില്‍ ഏറ്റവുമധികം ജനസാന്ദ്രതകൂടിയ ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. 77 ആദിവാസികുടുംബങ്ങള്‍ അടക്കം 265 യോഗ്യതാ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ ഭൂമി കൈവശമുള്ള ആറ് കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവരും പുനരധിവാസ പദ്ധതി സ്വീകരിക്കാന്‍ തയാറായിരുന്നു. ഭൂമിക്ക് മതിയായ വില ലഭിച്ചാല്‍ ഇവരും പുനരധിവാസത്തിന് തയാറാണെന്ന് വനംവകുപ്പിനെ അറിയിച്ചു. ചെട്ട്യാലത്തൂരിലെ തമിഴ്‌നാട് സംസ്ഥാനത്തെ കര്‍ഷകര്‍ നേരത്തെ തന്നെ ഒഴിപ്പിക്കപ്പെട്ടിരുന്നു. പദ്ധതിപ്രകാരം ഒരു യോഗ്യതാ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഭൂമിയുടെ വിസ്തീര്‍ണം കണക്കാക്കുന്നില്ല. പദ്ധതിയിലെ ഒന്നാമത്തെ 'ഓപ്ഷന്‍' പ്രകാരമാണിത്. 70 ലക്ഷം രൂപവരെ ലഭിക്കുന്ന കുടുംബങ്ങളുമുണ്ട്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് 2013ല്‍ കൊട്ടങ്കര ഗ്രാമത്തില്‍ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ പുനരധിവാസം നടത്തിയ പോലെ ചെട്ട്യാലത്തൂരിലെ പുനരധിവാസത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചെട്ട്യാലത്തൂര്‍ പുനരധിവാസം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷക ക്ഷേമസമിതിയും പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും വനം വകുപ്പിന്റെയും നിതാന്തമായ പരിശ്രമത്തെയും കര്‍ഷകരുടെ നിരവധി സമരങ്ങളെയും തുടര്‍ന്ന് 2011ലാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. വന്യജീവി കേന്ദ്രത്തിലെ 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആദ്യഘട്ടമായി 80 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെയായി 17 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസി വികസന ഫണ്ടില്‍ നിന്ന് ഏഴു കോടി രൂപ അനുവദിച്ചു. കോളൂര്‍, അമ്മവയല്‍, കുറിച്ച്യാട്, കൊട്ടങ്കര, അരകുഞ്ചി എന്നീ അഞ്ചു ഗ്രാമങ്ങളില്‍ നിന്നായി ഇതിനകം 240 കുടുംബങ്ങള്‍ കാടിനുവെളിയില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. നരിമാന്തികൊല്ലി, വെള്ളക്കോട്, ഈശ്വരന്‍കൊല്ലി ഗ്രമങ്ങളില്‍ നിലവില്‍ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ചെട്ട്യാലത്തൂരില്‍ പുനരധിവാസം പൂര്‍ത്തിയായാല്‍ 300ഓളം ഏക്കര്‍ ഭൂമി വനഭൂമിയായിമാറും. പണിയര്‍, കാട്ടുനായ്ക്കര്‍, മുള്ളുവക്കുറുമര്‍ എന്നീ ആദിവാസി സമൂഹത്തില്‍പ്പെട്ട 77 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകും. കര്‍ഷകരുടെ വിവരണാതീതമായ ദുരിതങ്ങള്‍ക്ക്  അറുതിയും ചുറ്റുമുള്ള പ്രദേശത്തെ വന്യജീവിശല്യം കുറയുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago