ആസ്റ്റര്‍ മിംസില്‍ ദേശീയ നഴ്‌സിങ് സെമിനാര്‍ ഇന്നാരംഭിക്കും
കോഴിക്കോട്: ആസ്റ്റര്‍ മിംസ് കോഴിക്കോടും മിംസ് കോളജ് ഓഫ് നേഴ്‌സിങും ചേര്‍ന്ന് നടത്തുന്ന ദേശീയ നഴ്‌സിങ് സെമിനാറിന് ഇന്നാരംഭം കുറിക്കും.
ഗവേഷണത്തിലൂടെയും പ്രചാരണത്തിലൂടെയുമുള്ള നഴ്‌സിങ് പരിവര്‍ത്തനം എന്ന വിഷയത്തിലുള്ള സെമിനാര്‍ 10, 11, 12 തിയതികളിലായാണ് നടക്കുക.
അനുഭവജ്ഞാനത്തിലൂടെ നഴ്‌സിങ് മേഖലയെ കൂടുതല്‍ മികവിലേക്കെത്തിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
ഇന്ന് രാവിലെ 10.30ന് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് ടി. ദിലീപ്കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കേരള നഴ്‌സിങ് എജ്യുക്കേഷന്‍ ജോയിന്റ് ഡയരക്ടര്‍ പ്രൊഫ.പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തും.
യു.എ.ഇ, റാസല്‍ഖൈമ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.രേഖ ഒഗാലെ, കേരള ആരോഗ്യ സര്‍വകലാശാല റിസേര്‍ച്ച് ഡീന്‍ ഡോ. അജിത്കുമാര്‍, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റും എന്‍.എ.ബി.എച്ച് ഉപദേഷ്ടാവുമായ പ്രൊഫ. അബന്ദി ഗോപന്‍, ഉഷ ഉകാണ്ടെ, ശാസ്ത്രജ്ഞനായ ഡോ. ബാബ്ബന്‍ജി, ഡോ. റീഡെമ്മ, പ്രൊഫ.മോളി , ഡോ. ലത വെങ്കിടേശന്‍, ഡോ. ശ്രീദേവി ടിആര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."