കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന വെല്ലുവിളിയുമായി സാധ്വി സരസ്വതി
കാസര്‍കോട്: വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സാധ്വി സരസ്വതി. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളിച്ചു കൊണ്ടാണ് വി.എച്ച്.പി വനിതാ നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് മലയാളികള്‍ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്.
രണ്ടു ദിവസം മുന്‍പ് കാസര്‍കോട് ബദിയടുക്കയില്‍ വി.എച്ച്.പി നേതൃത്വത്തില്‍ നടന്ന സമാജോത്സവത്തില്‍ പ്രസംഗിച്ച സാധ്വി സരസ്വതി പശുക്കളെ കൊല്ലുന്നവരെ കൊല്ലണമെന്നും ലൗ ജിഹാദികളെ കൊല്ലാന്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നും വിവാദ പ്രസംഗം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പരാതി ഉയര്‍ന്നതിനാല്‍ സാധ്വി സരസ്വതിക്കെതിരേ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും വിവാദ പ്രസ്താവനകളുമായി ഇവര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. രാജ്യം, മതം, സംസ്‌കാരം, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് തന്റെ കേരള സന്ദര്‍ശനം. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്ന സംഘ്പരിവാര്‍ ആശയ പ്രചാരണവും തന്റെ ലക്ഷ്യമാണെന്നും സരസ്വതി പറയുന്നു. ഈ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് വരുന്ന തന്നെ ആര്‍ക്കാണ് തടുക്കാന്‍ കഴിയുകയെന്ന് കാണണമെന്നും സാധ്വി സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."