പശു ഗവേഷണം: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗ്വതിന് ഡോക്ടറേറ്റ്
നാഗ്പൂര്‍: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗ്വതിന് പശുഗവേഷണത്തില് ഡോക്ടറേറ്റ്. പരമ്പരാഗത കന്നുകാലി സംരക്ഷണത്തിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി മഹാരാഷ്്ട്ര മൃഗ-മത്സ്യ ശാസ്ത്ര സര്‍വകലാശാലയാണ് ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.
ഗോ ശാലകള്‍, ഔഷധഗുണമുള്ള ഗോമൂത്ര ഉല്പന്നങ്ങള് എന്നീ വിഷയങ്ങളില്‍ നടത്തിയ ഗവേഷണത്തിനും എഴുത്തുകള്‍ക്കുമുള്ള ഡി.ലിറ്റ് ബഹുമതിയാണ് ഭാഗവതിന് ലഭിച്ചതെന്ന് ആര്.എസ്.എസ് വക്താവ് രാജേഷ് പദ്മര്‍ അറിയിച്ചു.
സര്‍വകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ് ഭാഗവതിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു,
രാഷ്ട്രീയ പ്രേരിതമായാണ് ഭാഗവതിന് ഡോക്ടറേറ്റ് നല്‍കിയതെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജ്യത്തെ ദ്രുവീകരിക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."