HOME
DETAILS

മ്യാന്‍മറില്‍ രോഹിങ്ക്യകള്‍ക്കെതിരെ മനുഷ്യത്വരഹിത കുറ്റകൃത്യങ്ങള്‍- യു.എന്‍ റിപ്പോര്‍ട്ട്

  
backup
March 10 2017 | 08:03 AM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d%e0%b4%af

യാങ്കൂണ്‍: മ്യാന്‍മറില്‍ രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സൈന്യവും പൊലിസും മനുഷ്യത്വരഹിത കുറ്റകൃത്യങ്ങള്‍ നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ മ്യാന്‍മറിലെ മനുഷ്യാവകാശ പ്രതിനിധി യാങ്ഹീ ലീ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് മ്യാന്‍മറിലെ കലുഷിത പ്രദേശങ്ങളിലേക്ക് പ്രവേശനത്തിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശില്‍ കഴിയുന്ന രോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നാണ് അവിടുത്തെ കാര്യങ്ങള്‍ ഇത്ര ഭീകരമാണെന്ന് മനസ്സിലാക്കിയതെന്നും അവര്‍ പറഞ്ഞു.പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമായിരുന്നു അതെന്നും ലീ കൂട്ടിച്ചേര്‍ത്തു.
'അവിടെ നടന്നത് മനുഷ്യത്വ രഹിതമായ കുറ്റകൃത്യങ്ങളാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. തീര്‍ച്ചയായും അവിടെ നടന്നത് അതിക്രൂരമായ സംഭവങ്ങളാണ്. ബര്‍മക്കാരും, മ്യാന്‍മര്‍ സൈന്യവും, അതിര്‍ത്തി കാവല്‍ക്കാരും പൊലിസും ഇതില്‍ പ്രതികളാണ്' - ലീ രോഷം കൊണ്ടു.
ഈ കൂട്ടക്കൊലകള്‍ക്ക് ഉത്തരം പറയേണ്ടത് സര്‍ക്കാറാണ്. അവരുടെ തന്നെ ജനങ്ങള്‍ക്കു നേരെയാണല്ലോ ഈ അതിക്രമങ്ങളെല്ലാം നടത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി 70,000ത്തിലധികം രോഹിങ്ക്യകളാണ് അഭയാര്‍ഥികളായി ബംഗ്ലാദേശിലെത്തിയത്. മ്യാന്‍മറിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ തങ്ങള്‍ക്കു നേരെ വെടിവെപ്പു നടത്തിയതായും സ്ത്രീകളെ ബലാത്സംഗം ചെയ്തതായും അന്ന് ഇവര്‍ ബി.ബി.സിയോട് പറഞ്ഞിരുന്നു.
അതേസമയം, യു.എന്‍ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സുചിയുടെ പാര്‍ട്ടി വക്താവ് പറഞ്ഞു. കൂട്ടക്കൊലയുടെ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും യു.എന്നിന് തെറ്റുപറ്റിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വികസനപാതയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പുതിയ സര്‍ക്കാറെന്ന നിലക്ക് കുറേയേറെ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  20 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago