HOME
DETAILS
MAL
ഡല്‍ഹിയില്‍ വീണ്ടും ചില്‍ഡ്രന്‍സ് ബാങ്കിന്റെ പേരില്‍ വ്യാജനോട്ട്
backup
March 10 2017 | 09:03 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എടിഎമ്മില്‍ നിന്നും വീണ്ടും കള്ളനോട്ട് ലഭിച്ചതായി പരാതി. കുട്ടികളുടെ ബാങ്ക് പുറത്തിറക്കിയതെന്ന പേരില്‍ തന്നെയാണ് 2000 രൂപയുടെ കള്ളനോട്ടുകള്‍ വീണ്ടും ലഭിച്ചിരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിയ്ക്ക് സമീപത്തുള്ള സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് കള്ളനോട്ട് ലഭിച്ചത്. ചന്ദന്‍ എന്നയാളാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ഫെബ്രുവരി ആറിന് സംഗം വിഹാറിലെ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് സമാന നോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തരം പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കള്ളനോട്ട് സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."