വെള്ളമുണ്ടയില്‍ ഇന്നുമുതല്‍ കാല്‍പന്താരവം
വെള്ളമുണ്ട: വെള്ളമുണ്ട കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചാന്‍സ്ലേഴ്സ് ഫുട്ബോള്‍ ക്ലബും സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ സെവന്‍സിന് ഇന്ന് തുടക്കമാവും.
വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആരവം എന്ന് പേരിട്ട ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സെബാന് കോട്ടക്കല്‍ കെ.ആര്.എസ് കോഴിക്കോടിനെ നേരിടും. വൈകിട്ട് ഏഴ് മുതലാണ് മത്സരം ആരംഭിക്കുക. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള മികച്ച 16 ടീമുകളാണ് പങ്കെടുക്കുന്നത്.
ജിംഖാന തൃശൂര്‍, ഫിഫ മഞ്ചേരി, ജവഹര്‍ മാവൂര്‍, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, സെബാന് കോട്ടയ്ക്കല്‍, ലക്കി സോക്കര്‍ ആലുവ, എഫ്.ആര്.എഫ്.സി മുക്കം, ഫ്രണ്ട്സ് മമ്പാട്, മെഡിഗാഡ് അരീക്കോട്, എഫ്.സി തൃക്കരിപ്പൂര്‍, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, ജവഹര്‍ മാവൂര്‍, കെ.എഫ്.സി കാളികാവ്, എഫ്.സി അമ്പലവയല്‍, ലിന്‍ഷ മണ്ണാര്‍ക്കാട്, അല്‍മദീന ചെര്‍പ്പുളശ്ശേരി, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജിംഖാന തൃശൂര്‍ എന്നീ ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മന്ത്രിമാര്‍, സാംസ്കാരിക നായകന്മാര്, കലാകായിക സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഗ്രൗണ്ടിലെത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."