'പുക ഐസ്‌ക്രീം' വില്‍ക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടിസ്
കോഴിക്കോട്: ദ്രവ നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീം സംബന്ധിച്ച് വിവാദം തുടരവെ കോഴിക്കോട്ടെ വില്‍പന കേന്ദ്രങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നല്‍കി. ജില്ലയിലെ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.കെ ഏലിയാമ്മയാണ് ദ്രവ നൈട്രജന്‍ ചേര്‍ത്ത് ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന ഒരു കട അടച്ചുപൂട്ടാനും മറ്റൊരുകടയില്‍ വില്‍പന തടഞ്ഞുകൊണ്ടും നോട്ടിസ് നല്‍കിയത്.
ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പ്രമുഖ മാളിലും ബീച്ച് പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. ഐസ്‌ക്രീം നൂറ് ശതമാനം സുരക്ഷിതമാണോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും ഭക്ഷ്യയോഗ്യമാണെന്ന് തെളിയുന്നതുവരെ ഐസ്‌ക്രീം വില്‍ക്കാന്‍ പാടില്ലെന്ന് ഉടമകളോട് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍ ഐസ്‌ക്രീം പൂര്‍ണമായും സുരക്ഷിതമാണെന്നും ഇതിനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നുമാണ് കട ഉടമകളുടെ നിലപാട്.
ഐസ്‌ക്രീം കഴിക്കുന്നതിനോടൊപ്പം വായിലൂടെയും മൂക്കിലൂടെയും പുക വരുന്ന ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മൈനസ് 195 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ച് ഉന്നത മര്‍ദത്തില്‍ ദ്രവാവസ്ഥയിലാക്കിയ നൈട്രജന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഐസ്‌ക്രീമാണ് ഈ പ്രതിഭാസത്തിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."